സ്‌കൂള്‍ നാടകം ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം; ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരേ പ്രതിഷേധം

മുസ്ലീം പള്ളിയില്‍ ബാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്റെ ഇതിവൃത്തം
സ്‌കൂള്‍ നാടകം ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം; ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരേ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ജില്ല കലോത്സവത്തില്‍ അവതരിപ്പിച്ച നാടകത്തിനെതിരേ പ്രതിഷേധവുമായി ഒരു വിഭാഗം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരേയാണ് പ്രതിഷേധം. മേമുണ്ട ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കിതാബ് എന്ന നാടകം മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് പ്രധാന ആരോപണം. 

മുസ്ലീം പള്ളിയില്‍ ബാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്റെ ഇതിവൃത്തം. ബാങ്ക് വിളിക്കാന്‍ മുക്രിയുടെ മകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. ഇതാണ് പ്രകോപനത്തിന് കാരണം. എന്നാല്‍ വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇസ്ലാം വിരുദ്ധമായി നാടകത്തില്‍ ഒന്നുമില്ലെന്നും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

നാടകത്തിന്റെ പ്രമേയം വിവാദമായതിന് പിന്നാലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മേമുണ്ട സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വിദ്യാഭ്യാസവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com