ഹരിവരാസനം തൊഴാനെത്തിയ യതീഷ് ചന്ദ്ര മരണമാസ്; തൊപ്പിയില്‍ ഭക്തരുടെ പൊന്‍തൂവല്‍

സന്നിധാനത്തെത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റിടങ്ങളില്‍ നിന്നെത്തിയവരും യതീഷ് ചന്ദ്രക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു
ഹരിവരാസനം തൊഴാനെത്തിയ യതീഷ് ചന്ദ്ര മരണമാസ്; തൊപ്പിയില്‍ ഭക്തരുടെ പൊന്‍തൂവല്‍


ശബരിമല: ശബരിമലയിലെ ക്രമസമാധാനത്തില്‍ സര്‍ക്കാരിന് പിഴച്ചില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സന്നിധാനത്ത് കമ്മീഷണര്‍ യതീഷ് ചന്ദ്രക്ക് ലഭിച്ച സ്വീകരണം. ഹരിവരാസനം തൊഴാന്‍ എത്തിയപ്പോഴായിരുന്നു സമാനതകളില്ലാത്ത സ്വീകരണം കമ്മീഷണറെ തേടിയെത്തിയ്. 

രാത്രി നട അടയ്ക്കുന്നതിനു മുന്‍പായി സന്നിധാനത്തെത്താന്‍ പുറപ്പെട്ട യതീഷ് ചന്ദ്രയെ കാണാനും സെല്‍ഫിയെടുക്കാനും വഴിയിലുടനീളം അയ്യപ്പന്‍മാരുടെ തള്ളിക്കയറ്റമായിരുന്നു.സന്നിധാനത്തെത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റിടങ്ങളില്‍ നിന്നെത്തിയവരും യതീഷ് ചന്ദ്രക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു. 

കേരള ചരിത്രത്തില്‍ ആദ്യമാണ് ഒരേ സമയം പൊതു സമൂഹത്തിന്റെയും സേനയുടെയും പ്രശംസ ഇത്ര വേഗം ഒരു ഐ.പി.എസുകാരന്‍ പിടിച്ചു പറ്റുന്നതെന്ന് ഈ ദൃശ്യങ്ങള്‍ കണ്ട മാധ്യമ പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു.

നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിയമം 'പഠിപ്പിച്ചതും' ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറെ കൊണ്ട് സന്നിധാനത്ത് പോയി അന്നു തന്നെ തിരിച്ചു വരാമെന്ന് സത്യം ചെയ്യിച്ചതും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതും യതീഷ് ചന്ദ്രക്ക് സ്വീകാര്യതയുണ്ടാക്കിയിരുന്നു

നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഈ ഐ.പി.എസുകാരന്‍ നിരവധി പൊലീസ് ആക്ഷനുകള്‍ക്ക് സര്‍വ്വീസിലെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നേതൃത്വം കൊടുത്ത വ്യക്തിയാണ്.തൃശൂരില്‍ പ്രളയം ഉണ്ടായപ്പോള്‍ സാധാരണക്കാരനായി പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തും സോഷ്യല്‍ മീഡിയകളില്‍ താരമായിരുന്നു.നിലയ്ക്കലിലെ വിവാദത്തിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെ ജാതീയമായും മതപരമായും തെറ്റായ പ്രചരണം നടത്തി യതീഷ് ചന്ദ്രയെ ആക്രമിച്ചവര്‍ക്കുള്ള ചുട്ട മറുപടി കൂടിയായി സന്നിധാനത്തെ അയ്യപ്പദര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com