അനാചാരങ്ങള്‍ക്കെതിരെ ഒരാര്‍ത്തവ ലഹള; 'ആര്‍പ്പോ ആര്‍ത്തവം' ഇന്ന് 

അനാചാരങ്ങള്‍ക്കെതിരെ ഒരാര്‍ത്തവ ലഹള; 'ആര്‍പ്പോ ആര്‍ത്തവം' ഇന്ന് 
അനാചാരങ്ങള്‍ക്കെതിരെ ഒരാര്‍ത്തവ ലഹള; 'ആര്‍പ്പോ ആര്‍ത്തവം' ഇന്ന് 

കൊച്ചി: ശബരിമലയില്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനെതിരെ ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ എറണാകുളത്ത് സാമൂഹ്യകൂട്ടായ്മ സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ പത്തു മുതല്‍ രാത്രി ഒന്‍പതുവരെ ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറിലാണ് പരിപാടി

ദളിത് സാമൂഹ്യ പ്രവര്‍ത്തക മൃദുല ദേവി, അധ്യാപകനും എഴുത്തുകാനുമായ സുനില്‍ പി ഇളയിടം, ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്, സാമൂഹിക നിരീക്ഷകന്‍ എംജെ ശ്രീചിത്രന്‍, എഴുത്തുകാരന്‍ എസ് ഹരീഷ് എന്നിവര്‍ പങ്കെടുക്കും

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെയും സ്ത്രീ മമാധ്യമപ്രവര്‍ത്തകരെയും കായികമായ ആക്രമിക്കുന്ന പ്രവണതയ്‌ക്കെതിരെ അണിനിരക്കുക എന്നതാണ് ആര്‍പ്പോ ആര്‍ത്തവത്തിന്റെ ലക്ഷ്യം. 'തൊട്ടുകൂടാം' എന്നാണ് ആര്‍പ്പോ ആര്‍ത്തവത്തിന്റെ മുദ്രാവാക്യം. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരം തൊട്ടുകൂടായ്മകളും തിരുത്തിയെഴുതുക ലക്ഷ്യമിട്ടാണ് പരിപാടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com