കെ. സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലിലെത്തിച്ചു: നാമജപ പ്രതിഷേധവുമായി ബിജെപി; ജാമ്യം ലഭിച്ചിട്ടും ജയിലിലടച്ചുവെന്ന് സുരേന്ദ്രന്‍

ശബരിമല കലാപക്കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ് കെ.സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലില്‍ എത്തിച്ചു.
കെ. സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലിലെത്തിച്ചു: നാമജപ പ്രതിഷേധവുമായി ബിജെപി; ജാമ്യം ലഭിച്ചിട്ടും ജയിലിലടച്ചുവെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ശബരിമല കലാപക്കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ് കെ.സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലില്‍ എത്തിച്ചു. ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കാനാണ് സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലിലെത്തിച്ചത്. 


മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന തിരക്കഥയുടെ ഫലമാണ് തന്റെ ജയില്‍വാസമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജയിലില്‍ നടന്നത് കടുന്ന മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം ലഭിച്ചിട്ടും ഒന്നരദിവസം ജയിലില്‍ കിടക്കേണ്ടിവന്നുവെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. കോഴിക്കോട് സബ് ജയിലിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ നാമജപം നടത്തി പ്രതിഷേധിക്കുകയാണ്. നാളെ രാവിലെ സുരേന്ദ്രനെ കണ്ണൂര്‍ സബ്ജയിലിലേക്ക് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

നിലയ്ക്കലില്‍ നിന്ന് കരുതല്‍ തടങ്കലിലെടുത്ത കെ. സുരേന്ദ്രനെതിരെ  ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്്. കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ്  ചെയ്തിരുന്നു. ഇതിന് പുറമേ ചിത്തിരആട്ടവിശേഷ സമയത്ത് സന്നിധാനത്ത് 52 കാരിയെ തടഞ്ഞതിന് സുരേന്ദ്രനും വത്സന്‍ തില്ലങ്കരി ഉള്‍പ്പെടെയുള്ള ബിജെപി ആര്‍എസ് എസ് നേതാക്കള്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിനും 2012 ല്‍ ചാലക്കയത്ത് ടോള്‍ പ്ലാസ് അക്രമിച്ച കേസിലും കോടതി ജാമ്യമനുവദിച്ചു.

എന്നാല്‍  ഫസല്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കി. ഇതനുസരിച്ചാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com