ട്രാന്‍സ്‌ജെന്‍ഡര്‍ ബ്യൂട്ടി അക്കാദമി കൊച്ചിയില്‍; ആദ്യ ബാച്ച് ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ്

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബ്യൂട്ടി അക്കാദമി സാമൂഹ്യക്ഷേമ വകുപ്പ് കൊച്ചിയില്‍ ആരംഭിച്ചു. നൂറ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പരിശീലനം നല്‍കി സ്വയംതൊഴിലിന് പ്രാപ്തരാക്കുകയാണ്  ഇതിലൂടെ സര്‍ക്കാര്‍ ല
ട്രാന്‍സ്‌ജെന്‍ഡര്‍ ബ്യൂട്ടി അക്കാദമി കൊച്ചിയില്‍; ആദ്യ ബാച്ച് ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ്

 കൊച്ചി: രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബ്യൂട്ടി അക്കാദമി സാമൂഹ്യക്ഷേമ വകുപ്പ് കൊച്ചിയില്‍ ആരംഭിച്ചു. നൂറ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പരിശീലനം നല്‍കി സ്വയംതൊഴിലിന് പ്രാപ്തരാക്കുകയാണ്  ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജുരഞ്ജിമാരാണ് ബ്യൂട്ടി അക്കാദമിയില്‍ എത്തുന്നവരെ പരിശീലിപ്പിക്കുന്നത്. 470 പേരാണ് ഇപ്പോള്‍ ഇവിടെ പരിശീലനം നടത്തുന്നത്.  

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ നിന്നും മാര്‍ച്ച് മാസത്തോടെ ക്യാമ്പസ് സെലക്ഷന്‍ മാതൃകയില്‍ തിരഞ്ഞെടുക്കും. പ്രായോഗിക പരീക്ഷയും നടത്തിയ ശേഷം സംസ്ഥാനത്തെ വിവിധ പാര്‍ലറുകളിലേക്ക് ഇവരെ നിയമിക്കുമെന്നാണ് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. 

21 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി അനുവദിച്ചിട്ടുള്ളത്. സ്വന്തമായി പാര്‍ലറുകള്‍ നടത്താന്‍ സ്ഥലം കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കുമെന്നും വകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com