നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയ എട്ടു ബിജെപി പ്രവര്‍ത്തകരെ ജാമ്യത്തില്‍വിട്ടു
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയ എട്ടു ബിജെപി പ്രവര്‍ത്തകരെ ജാമ്യത്തില്‍വിട്ടു. ബിജെപി സംസ്ഥാ സെക്രട്ടറി വി.കെ സജീവന്റെ നേതൃത്വത്തില്‍ രണ്ടു വാഹനങ്ങളിലായെത്തിയ സംഘത്തെയാണ് നിലയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശരണംവിളികളുമായി നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകാന്‍ ശ്രമിച്ച ഇവരെ പൊലീസ് തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 


നോട്ടീസില്‍ ഒപ്പുവെച്ചാല്‍ മാത്രമേ കയറ്റിവിടാനാകൂ, ദര്‍ശനം നടത്തി ആറുമണിക്കൂറിനകം മടങ്ങണം തുടങ്ങിയ നിബന്ധനകള്‍ പൊലീസ് മുന്നോട്ടുവെച്ചു. എന്നാല്‍ നോട്ടീസില്‍ ഒപ്പുവെക്കാനും, കൈപ്പറ്റാനും ഇവര്‍ വിസമ്മതിച്ചു.നോട്ടീസ് കൈപ്പറ്റില്ലെന്നും, നിരോധനാജ്ഞ ലംഘിക്കുന്നതായും അറിയിച്ച് ഇവര്‍ ശരണം വിളി തുടരുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുന്നതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇവരെ ഇലവുങ്കലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് പെരിനാട് സ്‌റ്റേഷനിലെത്തിച്ചു. ഇരുമുടിക്കെട്ടുമായാണ് ഇവര്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com