ബിജെപിക്ക് തിരിച്ചടി; ​ഗവർണർ പി സ​ദാശിവം കടകംപള്ളിക്കൊപ്പം ശബരിമലയിലേ‌ക്ക്

ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​നു​ഗ​മി​ക്കും - ഡി​സം​ബ​റി​ലാ​വും ഗ​വ​ർ​ണ​ർ ക​ന്നി അ​യ്യ​പ്പ​നാ​യി മ​ല​ക​യ​റു​ന്ന​ത്.
ബിജെപിക്ക് തിരിച്ചടി; ​ഗവർണർ പി സ​ദാശിവം കടകംപള്ളിക്കൊപ്പം ശബരിമലയിലേ‌ക്ക്

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പ്ര​വേ​ശ​ന​ത്തി​​​ന്റെ പേ​രി​ൽ മു​ഖ്യ​ധാ​ര രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ ചേ​രി​തി​രി​ഞ്ഞ്​ മ​ത്സ​രി​ക്കുന്നതിനിടെ  ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം ഇ​രു​മു​ടി​ക്കെട്ടുമായ ശ​ബ​രി​മ​ലയിലേ​ക്ക്. ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​നു​ഗ​മി​ക്കും. ഡി​സം​ബ​റി​ലാ​വും ഗ​വ​ർ​ണ​ർ ക​ന്നി അ​യ്യ​പ്പ​നാ​യി മ​ല​ക​യ​റു​ന്ന​ത്. ശ​നി​യാ​ഴ്​​ച ത​ന്നെ കാ​ണാ​നെ​ത്തി​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​​നോ​ടാ​ണ്​ ഗ​വ​ർ​ണ​ർ ആ​ഗ്ര​ഹം അ​റി​യി​ച്ച​ത്.​

താ​ൻ ഡി​സം​ബ​റി​ൽ ശ​ബ​രി​മ​ല​ക്ക്​ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നെ​ന്നും കൂ​ടെ വ​രു​മോ എ​ന്നും അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. ഒ​പ്പം​വ​രാ​മെ​ന്ന്​ മ​ന്ത്രി മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്​​തു. സ​ന്നി​ധാ​ന​ത്ത്​ പൊ​ലീ​സ്​ രാ​ജാ​ണെ​ന്നും ഭ​ക്​​ത​ർ ഭ​യ​ന്ന്​ അ​വി​ടേ​ക്ക്​ പോ​കു​ന്നി​ല്ലെ​ന്നും ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും ആ​ക്ഷേ​പി​ക്കുമ്പോഴാണ്​ ഗ​വ​ർ​ണ​റു​ടെ മ​ല​​ക​യ​റ്റം. ഇ​ത്​ സ​ർ​ക്കാ​റി​നും എ​ൽ.​ഡി.​എ​ഫി​നും നേ​ട്ട​മാ​ണ്. ബി.​ജെ.​പി​ക്ക്​ അ​ത്​ തി​രി​ച്ച​ടി​യു​മാ​കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com