ശബരിമല ആദിവാസികൾക്ക്; എരുമേലിയിലേക്ക് വില്ലുവണ്ടികൾ എത്തുന്നു

ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തില്‍ വില്ലുവണ്ടി യാത്ര നടത്തുന്നു
ശബരിമല ആദിവാസികൾക്ക്; എരുമേലിയിലേക്ക് വില്ലുവണ്ടികൾ എത്തുന്നു

തിരുവനന്തപുരം: ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തില്‍ വില്ലുവണ്ടി യാത്ര നടത്തുന്നു. തന്ത്രികൾ പടിയിറങ്ങുക, ശബരിമല ആദിവാസികൾക്ക്, ലിംഗ സമത്വം ഉറപ്പാക്കാൻ ഭരണഘടന ഉയർത്തിപ്പിടിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യാത്ര. ഡിസംബർ 16ന് എരുമേലിയിൽ കൺവെൻഷനും കേരളത്തിന്റെ വിവിധ നവോത്ഥാന കേന്ദ്രങ്ങളിൽ നിന്ന് എരുമേലിയിലേക്ക് വില്ലുവണ്ടി യാത്രയും സാംസ്കാരിക കലാ ജാഥയുമാണ് നടത്തുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. 

പ്രാചീനകാലം മുതൽ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉൾപ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാർത്ഥ ഉടമകളായിരുന്ന മലഅരയർ, ഊരാളി, മലപണ്ടാരം എന്നീ ആദിവാസി ജനങ്ങളെയും തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് തന്ത്രി സമൂഹവും സവർണ ജനങ്ങളും മറ്റ് അധികാര വർ​ഗങ്ങളും മാറ്റി നിർത്തുകയായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com