ആ നിമിഷം ഒന്നും ഓര്‍ത്തില്ല; പൂച്ചക്കുഞ്ഞിനെ രക്ഷിക്കാന്‍ 15 മീറ്ററോളം ആഴമുളള കിണറ്റിലിറങ്ങി; നാട്ടില്‍ താരമായി പതിനഞ്ചുകാരി 

കിണറ്റില്‍വീണ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാന്‍ ആഴമുളള കിണറ്റിലിറങ്ങിയ പതിനഞ്ചുകാരി നാട്ടില്‍ താരമായി
ആ നിമിഷം ഒന്നും ഓര്‍ത്തില്ല; പൂച്ചക്കുഞ്ഞിനെ രക്ഷിക്കാന്‍ 15 മീറ്ററോളം ആഴമുളള കിണറ്റിലിറങ്ങി; നാട്ടില്‍ താരമായി പതിനഞ്ചുകാരി 

കോഴിക്കോട്: കിണറ്റില്‍വീണ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാന്‍ ആഴമുളള കിണറ്റിലിറങ്ങിയ പതിനഞ്ചുകാരി നാട്ടില്‍ താരമായി. പൂച്ച ആക്രമിക്കുമോ എന്ന് ഭയന്ന് കിണറ്റിലിറങ്ങാന്‍ ആരും മുന്നോട്ടു വരാതിരുന്നപ്പോഴാണ് പ്രിന്‍സി പ്രശാന്ത് കിണറ്റിലിറങ്ങാന്‍ ധൈര്യം കാണിച്ചത്. പന്തീരാങ്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ് പ്രിന്‍സി.

പൂച്ചക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള വെമ്പലില്‍ നിന്നുണ്ടായ കാരുണ്യചിന്തയാണ് ഈ അസാമാന്യ ധൈര്യത്തിന് പ്രിന്‍സിയെ പ്രേരിപ്പിച്ചത്.  15 മീറ്ററോളം താഴ്ചയുള്ള കിണറിലിറങ്ങിയാണ് പ്രിന്‍സി പൂച്ചക്കുഞ്ഞിനെ രക്ഷിച്ചത്. പന്തീരാങ്കാവ് പറമ്പില്‍ത്തൊടി പ്രശാന്തിന്റെ മകളാണ്.

റോഡരികിലും മറ്റും വാഹനങ്ങള്‍ തട്ടി പരിക്കേറ്റും ഉപേക്ഷിക്കപ്പെട്ട നിലയിലും കിടക്കുന്ന പൂച്ചയും നായയും ഉള്‍പ്പെടെയുള്ള ജീവികളെ എടുത്തു കൊണ്ടുവന്ന് ചികിത്സ നല്‍കി വീട്ടില്‍ സംരക്ഷിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകനാണ് പ്രശാന്ത്. ഈ വിധത്തില്‍ വീട്ടിലെത്തിയ ധാരാളം ജീവികള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട് പ്രശാന്തും കുടുംബവും. ഇതില്‍പ്പെട്ട ഒരു പൂച്ചക്കുഞ്ഞാണ് കിണറ്റില്‍ വീണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com