കാണിക്കയായി ശരണമന്ത്രവും അയ്യപ്പന്റെ ചിത്രവും ചേര്‍ത്ത നോട്ടുചിത്രങ്ങളും 

ശബരിമലയിലെ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കാണിക്കയായി സ്വാമിശരണം എന്നെഴുതിയ കുറിപ്പിടാനുള്ള കര്‍മസമിതി നേതാക്കളുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണു നോട്ടുചിത്രം പ്രചരിക്കുന്നത്
കാണിക്കയായി ശരണമന്ത്രവും അയ്യപ്പന്റെ ചിത്രവും ചേര്‍ത്ത നോട്ടുചിത്രങ്ങളും 

പത്തനംതിട്ട: ശബരിമല യുവതിപ്രവേശനത്തില്‍ സര്‍ക്കാരിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്നാണ് സംഘപരിവാറിന്റെ ആഹ്വാനം. പകരം ശരണമന്ത്രം  എഴുതിയ കുറിപ്പ് കാണിക്കയായി ഇടുന്നത് വ്യാപകമായി തുടരുകയാണ്. ഇതിനിടെ കാണിക്കയിടാന്‍ ശരണമന്ത്രവും അയ്യപ്പന്റെ ചിത്രവും ചേര്‍ത്ത നോട്ട്ചിത്രങ്ങളും പ്രചരിക്കുകയാണ്. 

 ശബരിമലയിലെ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കാണിക്കയായി സ്വാമിശരണം എന്നെഴുതിയ കുറിപ്പിടാനുള്ള കര്‍മസമിതി നേതാക്കളുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണു നോട്ടുചിത്രം പ്രചരിക്കുന്നത്. വിവിധ നോട്ടുകളുടെ രൂപത്തിലുള്ള ചിത്രം തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. എരുമേലിയിലും ശബരിമലയിലും ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളിലും ഭണ്ഡാരപ്പെട്ടിയില്‍ കാണിക്കയായി പലരും നോട്ടു ചിത്രങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com