നിങ്ങൾ സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവരാണോ?; കംപ്യൂട്ടർ പ്രാവീണ്യം നിർബന്ധമാക്കുന്നു, 120 മണിക്കൂർ സിലബസ് പരി​ഗണനയിൽ 

നിങ്ങൾ സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവരാണോ?; കംപ്യൂട്ടർ പ്രാവീണ്യം നിർബന്ധമാക്കുന്നു, 120 മണിക്കൂർ സിലബസ് പരി​ഗണനയിൽ 

സർക്കാർ- പൊതുമേഖല നിയമനങ്ങൾക്ക് വിവര സാങ്കേതിക വിദ്യയിലെ പ്രാവീണ്യം ബാധകമാക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സർക്കാർ- പൊതുമേഖല നിയമനങ്ങൾക്ക് വിവര സാങ്കേതിക വിദ്യയിലെ പ്രാവീണ്യം ബാധകമാക്കുന്നു. സർക്കാരിന്റെ സേവനങ്ങളും നടപടികളും കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് മാറുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഭാ​വി നി​യ​മ​ന​ങ്ങ​ളി​ൽ ക​മ്പ്യൂ​ട്ട​ർ- ഒാ​ൺ​ലൈ​ൻ പ​രി​ജ്ഞാ​നം ഉ​റ​പ്പു​ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ നി​ർ​ബ​ന്ധ​മാ​ക്കാ​മെ​ന്ന വി​ദ​ഗ്​​ദ​സ​മി​തി റി​പ്പോ​ർ​ട്ടിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ തീ​രു​മാ​നം. 

ഒ​രു മാ​സ​ത്തി​ന​കം സി​ല​ബ​സ്​ ത​യാ​റാ​ക്കു​ന്ന​തി​ന്​ ​ഐ​ടി സെ​ക്ര​ട്ട​റി ക​ൺ​വീ​ന​റാ​യ ക​മ്മി​റ്റി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചു. പൊ​തു​ഭ​ര​ണം, ഭ​ര​ണ​പ​രി​ഷ്​​കാ​രം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​രാ​ണ്​ ക​മ്മി​റ്റി​യി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ൾ.  

സി-​ഡാ​ക്, ഡി-​ഡി​റ്റ്, കെ​ൽ​ട്രോ​ൺ തു​ട​ങ്ങി​യ സർക്കാർ സ്​​ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കോ​ഴ്​​സു​ക​ളി​ൽ സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ ബാ​ധ​ക​മാ​ക്കാ​വു​ന്ന​വ പ​രി​ശോ​ധി​ക്കാ​നാ​ണ്​ വി​ദ​ഗ്​​ദ​സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. പ​ല​ത​രം കോ​ഴ്​​സു​ക​ളാ​യ​തി​നാ​ൽ, അ​വ​രു​ടെ ഉ​ള്ള​ട​ക്കം പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു ശി​പാ​ർ​ശ. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ-​ഒാ​ഫി​സ്​ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​യും​വി​ധം കോ​ഴ്​​സ്​ ത​യാ​റാ​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യ​മി​ച്ച​ത്. 

120 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സി​ല​ബ​സാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. കോഴ്സ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ പ​രീ​ക്ഷ ബോ​ർ​ഡോ സർക്കാരിന്റെ ​ഐടി സ്​​ഥാ​പ​ന​ങ്ങ​​ളോ പ​രീ​ക്ഷ ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കും. ഇൗ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ ബാ​ധ​ക​മാ​ക്കു​ക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com