ബിജെപി സംസ്ഥാന സമിതി അംഗം നിലയ്ക്കലില്‍ പൊലീസ് കസ്റ്റഡിയില്‍

ബിജെപി സംസ്ഥാന സമിതി അംഗം എം.ബി രാജഗോപാലിനെ നിലയ്ക്കലില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു
ബിജെപി സംസ്ഥാന സമിതി അംഗം നിലയ്ക്കലില്‍ പൊലീസ് കസ്റ്റഡിയില്‍

നിലയ്ക്കല്‍: ബിജെപി സംസ്ഥാന സമിതി അംഗം എം.ബി രാജഗോപാലിനെ നിലയ്ക്കലില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകാന്‍ ശ്രമിക്കവെയായിരുന്നു കസ്റ്റിഡിയിലെടുത്തത്. 

കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ പതിനൊന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ നേതൃത്വത്തില്‍ എത്തിയവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.  ശരണംവിളികളുമായി നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകാന്‍ ശ്രമിച്ച ഇവരെ പൊലീസ് തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com