ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം 

ചങ്ങനാശ്ശേരി വാഴപ്പള്ളി മോര്‍ക്കുളങ്ങര പുതുപ്പറമ്പ് രാധാകൃഷ്ണന്റെ മകന്‍ അനൂപ് (31) ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി മോര്‍ക്കുളങ്ങര പുതുപ്പറമ്പ് രാധാകൃഷ്ണന്റെ മകന്‍ അനൂപ് (31) ആണ് മരിച്ചത്. ഉത്സവസ്ഥലത്തുനിന്ന് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ എ.സി.റോഡില്‍ മാമ്പുഴക്കരി പാലത്തിനു സമീപമാണ് സംഭവം.ലോറിയുടെ പിന്‍ഭാഗത്ത് ആനയുടെ തൊട്ടടുത്ത് പ്രത്യേകം തയ്യാറാക്കിയ ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്നു അനൂപ്. ഉറക്കത്തിനിടെ അനൂപ് അബദ്ധത്തില്‍ ആനയുടെ കാലിനടിയിലേക്ക് വീഴുകയായിരുന്നു. പാപ്പാനെ ചവിട്ടിയതോടെ ആന ബഹളംകൂട്ടി. ഇതോടെ ലോറിയുടെ മുന്നിലിരുന്നവര്‍ ഇറങ്ങി നോക്കിയപ്പോഴാണ് ചവിട്ടേറ്റ് കിടക്കുന്ന അനൂപിനെ കാണുന്നത്. തുടര്‍ന്ന് ചങ്ങനാശ്ശേരി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചേര്‍ത്തലയ്ക്ക് വടക്ക് ഉത്സവസ്ഥലത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുമ്പോഴാണ് സംഭവം. തിരുവല്ല സ്വദേശിയുടേതാണ് ആന. അനൂപ് ഒന്നാം പാപ്പാനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com