വലം നെഞ്ചില്‍ ആന്റണി ; ഇടം നെഞ്ചില്‍ പിണറായി ; കോണ്‍ഗ്രസ് വിടേണ്ടി വന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

പൊതുരംഗത്ത് ഒന്നും നേടാന്‍ കഴിയാത്ത നിസ്വാര്‍ത്ഥനും ത്യാഗിയുമായ പൊതുപ്രവര്‍ത്തകനാണ് ചെറിയാന്‍ ഫിലിപ്പെന്ന് ആന്റണി
വലം നെഞ്ചില്‍ ആന്റണി ; ഇടം നെഞ്ചില്‍ പിണറായി ; കോണ്‍ഗ്രസ് വിടേണ്ടി വന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : ചെറിയാന്‍ ഫിലിപ്പിന് ഇര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. അതൊരു സ്വകാര്യ നൊമ്പരമായി നില്‍ക്കുന്നു. ഇപ്പോള്‍ അദ്ദേഹം ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്കെങ്കിലും അതിന് സാധിക്കട്ടെയെന്ന് ആന്റണി പറഞ്ഞു. അതുവഴി അദ്ദേഹത്തിന്റെ മനസ്സിലെ സ്വകാര്യനൊമ്പരത്തിന് പരിഹാരമുണ്ടാകട്ടെയെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. 


ഭാരത് സേവക് സമാജിന്റെ പ്രഥമ എംഎം ജേക്കബ് പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പിന് നല്‍കുന്ന ചടങ്ങിലായിരുന്നു ആന്റണിയുടെ പ്രതികരണം. പൊതുരംഗത്ത് ഒന്നും നേടാന്‍ കഴിയാത്ത നിസ്വാര്‍ത്ഥനും ത്യാഗിയുമായ പൊതുപ്രവര്‍ത്തകനാണ് ചെറിയാന്‍ ഫിലിപ്പെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. മറ്റൊരു വഴി സ്വീകരിച്ചു എന്നതുകൊണ്ട് ചെറിയാന് എന്റെ മനസ്സിലുള്ള സ്ഥാനത്തില്‍ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും എന്റെ ഭാഗം തന്നെയാണെന്നും ആന്റണി പറഞ്ഞു.

രാ​ഷ്​​ട്രീ​യ​ഗു​രു​വാ​യ ആ​ൻ​റ​ണി​യു​ടെ സ്ഥാ​നം ത​ന്റെ വ​ലം​നെ​ഞ്ചി​ലാണ്. കോ​ണ്‍ഗ്ര​സ് വി​ട്ടു​വ​ന്ന ത​നി​ക്ക് അ​ര്‍ഹ​മാ​യ സ്ഥാ​ന​മാ​നം ത​ന്ന്​ സം​ര​ക്ഷി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ​ടം​നെ​ഞ്ചി​ലാ​ണ് സ്ഥാ​നം. രണ്ടുപേരെയും തനിക്ക് ഉപേക്ഷിക്കാനാവില്ലെന്ന് ചെ​റി​യാ​ന്‍ ഫി​ലി​പ്പ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് കി​ട്ടാ​ത്ത​തു​കൊ​ണ്ട​ല്ല താ​ന്‍ കോ​ണ്‍ഗ്ര​സ് വി​ട്ട​ത്. അങ്ങനെ അൽപ്പനല്ല താൻ.  കോ​ണ്‍ഗ്ര​സ്  വി​ട്ട​തിന്റെ കാ​ര​ണം ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ല. 

കോ​ണ്‍ഗ്ര​സ് വി​ട്ട ശേ​ഷ​വും  മാ​സ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ ആ​ൻ​റ​ണി​യെ വി​ളി​ക്കാ​റുണ്ട്. അദ്ദേഹം തലസ്ഥാനത്ത് എത്തുമ്പോഴെല്ലാം പോയി കാണാറു​ണ്ടെ​ന്നും ചെ​റി​യാ​ന്‍ ഫിലിപ്പ് പ​റ​ഞ്ഞു. ​കോ​ൺ​ഗ്ര​സ്​ വി​ട്ട ശേ​ഷം ചെ​റി​യാ​ൻ ഫി​ലി​പ്പും എ ​കെ  ആ​ൻ​റ​ണി​യും ആദ്യമായാണ് ഒരു  വേ​ദി  പ​ങ്കി​ടു​ന്ന​ത്​ . മുൻ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും ചടങ്ങിൽ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com