ശബരിമല മേല്‍നോട്ട ചുമതലയില്‍ നിന്ന് ഹരിശങ്കറിനേയും യതീഷ് ചന്ദ്രയേയുംമാറ്റുന്നു: പുതിയ ഉദ്യോഗസ്ഥര്‍ 30ന് ചുമതലയേല്‍ക്കും

ഈ മാസം 30 മുതലാണ് പുനക്രമീകരണം. 
ശബരിമല മേല്‍നോട്ട ചുമതലയില്‍ നിന്ന് ഹരിശങ്കറിനേയും യതീഷ് ചന്ദ്രയേയുംമാറ്റുന്നു: പുതിയ ഉദ്യോഗസ്ഥര്‍ 30ന് ചുമതലയേല്‍ക്കും


സന്നിധാനം: ശബരിമലയുടെ മേല്‍നോട്ട ചുമതലയുള്ള പുതിയ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയായി. എസ്പിമാര്‍ക്കും മാറ്റമായി. പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമാറിന് ആയിരിക്കും ചുമതല. നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്കു പകരം മഞ്ജുനാഥും സന്നിധാനത്ത് പ്രതീഷ്കുമാറിന് പകരം കറുപ്പസ്വാമിക്കുമാണ് ചുമതല. ഈ മാസം 30 മുതലാണ് പുനക്രമീകരണം. 

പമ്പ, സന്നിധാനം, മരക്കൂട്ടം എന്നിവടങ്ങളിലെ മേല്‍നോട്ട ചുമതല ഐജി ദിനേന്ദ്ര കശ്യപിന് ആയിരിക്കും. ഐജി വിജയ് സാക്കറെയ്ക്ക് പകരമാണിത്. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവടങ്ങളില്‍ ഐജി അശോക് യാദവിന് ആയിരിക്കും ചുമതല.

നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും നിലവിൽ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ല. പരാതിയിൽ അന്വേഷണം വരട്ടെ, അപ്പോൾ നോക്കാം. ഇവിടെ ഇപ്പോൾ ഒരു പ്രശ്നവുമില്ല. കേരളത്തിൽ വരുന്നവർ കേരള പൊലീസ് നല്ലതാണ്, സർക്കാര്‍ നല്ലതാണ് എന്നു പറയണം. അതാണ് ഉദ്ദേശ്യം. എല്ലാവരും വരണം, എല്ലാവരേയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു– യതീഷ് ചന്ദ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com