സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍: നിരോധാജ്ഞ 30 വരെ നീട്ടി

ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 30 വരെയാണു പത്തനംതിട്ട കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍: നിരോധാജ്ഞ 30 വരെ നീട്ടി

സന്നിധാനം: ശബരിമലയില്‍ തുടരുന്ന നിരോധാജ്ഞ നാലു ദിവസത്തേക്ക് കൂടി നീട്ടി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 30 വരെയാണു പത്തനംതിട്ട കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധാജ്ഞ തുടരുന്നത്. നിരോധനാജ്ഞ നീട്ടേണ്ട സാഹചര്യമില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്.

നിരോധനാജ്ഞ നീട്ടേണ്ട സാഹചര്യമില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. എന്നാല്‍ പൊലീസും മജിസ്‌ട്രേറ്റും ക്രമസമാധാനപ്രശ്‌നങ്ങള്‍ തുടരുന്നുണ്ടെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ നിരോധാജ്ഞ നീട്ടിയത്. 
 
ഒട്ടുമിക്ക ദിവസങ്ങളിലും രാത്രി സമയത്ത് നാമജപം നടക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം 82 പേരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന്, ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി അവസാനിക്കുന്നതിനു മുന്നോടിയായി കളക്ടര്‍ പുതിയ തീരുമാനമെടുത്തു. 

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ 11 ദിവസമായി നിരോധനാജ്ഞയാണ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും 4 ദിവസത്തേക്കു മാത്രമാണു ദീര്‍ഘിപ്പിച്ചത്. അതേസമയം നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com