അയ്യപ്പന്‍മാര്‍ക്ക് ടാഗ് നല്‍കാന്‍ പൊലീസ്; സുരക്ഷ ശക്തമാക്കാനെന്ന് വിശദീകരണം

ടാഗ് സംവിധാനം നടപ്പിലാക്കുന്നതോടെ ആരൊക്കെയാണ് വന്നതെന്ന് തിരിച്ചറിയുന്നത് വേഗത്തിലാക്കാന്‍ കഴിയും. വാഹനം ഇല്ലാതെ വരുന്ന അയ്യപ്പന്‍മാര്‍ക്ക് മല കയറുന്നതിന് മുമ്പാവും ടാഗ് നല്‍കുക.
അയ്യപ്പന്‍മാര്‍ക്ക് ടാഗ് നല്‍കാന്‍ പൊലീസ്; സുരക്ഷ ശക്തമാക്കാനെന്ന് വിശദീകരണം

 പമ്പ: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ശക്തമാക്കുന്നതിനായി ടാഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ പൊലീസ് ആലോചിക്കുന്നു. നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറുന്നതിന് മുമ്പ് അയ്യപ്പന്‍മാര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ടാഗ് നല്‍കാനാണ് തീരുമാനം.നിലവില്‍ കുട്ടികളുടെ സുരക്ഷാര്‍ത്ഥം ഇത് നടപ്പിലാക്കി വരുന്നുണ്ട്.

 ടാഗ് സംവിധാനം നടപ്പിലാക്കുന്നതോടെ ആരൊക്കെയാണ് വന്നതെന്ന് തിരിച്ചറിയുന്നത് വേഗത്തിലാക്കാന്‍ കഴിയും. വാഹനം ഇല്ലാതെ വരുന്ന അയ്യപ്പന്‍മാര്‍ക്ക് മല കയറുന്നതിന് മുമ്പാവും ടാഗ് നല്‍കുക.ഇതിനായി ദേവസ്വം ബോര്‍ഡില്‍ നിന്ന് 1.25 കോടി രൂപ ചിലവഴിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പക്ഷേ ഈ തീരുമാനത്തിന് ദേവസ്വം ബോര്‍ഡിന്റെ പണം സ്വീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്.

നിരീക്ഷണ ക്യാമറകള്‍ വാങ്ങുന്നതിനായി ആഭ്യന്തര വകുപ്പിന് പണം നല്‍കിയത് കോടതി ഇടപെട്ട് തിരികെ അടപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com