'ഈ ദുരിതത്തെ അതിജീവിക്കാന്‍ തമിഴ്മക്കള്‍ക്ക് വേണ്ടത് കേരളത്തിന്റെ അകമഴിഞ്ഞ സഹായമാണ്'; മുഖ്യമന്ത്രിക്ക് കത്തുമായി കമല്‍ഹാസന്‍

സ്വന്തംകാലില്‍ നില്‍ക്കാന്‍, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ തമിഴ്മക്കള്‍ക്ക് കേരളത്തിന്റെ പിന്തുണയും സഹായവും ആവശ്യമുണ്ടെന്നും  ദുര്‍ഘടസമയങ്ങളെ ഒന്നിച്ച് നേരിടുമ്പോഴാണ് മനുഷ്യന്റെ യശ്ശസ്
'ഈ ദുരിതത്തെ അതിജീവിക്കാന്‍ തമിഴ്മക്കള്‍ക്ക് വേണ്ടത് കേരളത്തിന്റെ അകമഴിഞ്ഞ സഹായമാണ്'; മുഖ്യമന്ത്രിക്ക് കത്തുമായി കമല്‍ഹാസന്‍

ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ തമിഴ്‌നാടിന് കരകയറാന്‍ കേരളത്തിന്റെ സഹായം ആവശ്യമാണെന്ന് തമിഴ്‌സൂപ്പര്‍ താരം കമല്‍ഹാസന്‍. 'മക്കള്‍ നീതി മയ്യ'ത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം സഹായാഭ്യര്‍ത്ഥന നടത്തിയത്.

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങള എല്ലാ അര്‍ത്ഥത്തിലും തകര്‍ത്താണ് ഗജ ചുഴലിക്കാറ്റ് പിന്‍വാങ്ങിയത്. കൃഷിയും, തൊഴിലുപകരണങ്ങളും വീടുകളും നഷ്ടപ്പെട്ട അവസ്ഥയിലാണ് മനുഷ്യര്‍. ഒരു പക്ഷേ വര്‍ഷങ്ങളെടുത്ത് മാത്രമേ ഇനി സമാധാനപരമായ ജീവിതത്തിലേക്ക് എത്താന്‍ എത്താന്‍ തീരദേശവാസികള്‍ക്ക് സാധിക്കുകയുള്ളൂ.

സ്വന്തംകാലില്‍ നില്‍ക്കാന്‍, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ തമിഴ്മക്കള്‍ക്ക് കേരളത്തിന്റെ പിന്തുണയും സഹായവും ആവശ്യമുണ്ടെന്നും  ദുര്‍ഘടസമയങ്ങളെ ഒന്നിച്ച് നേരിടുമ്പോഴാണ് മനുഷ്യന്റെ യശ്ശസ് ഉയരുന്നതെന്നും താരം ട്വിറ്ററില്‍ പങ്കുവച്ച കത്തില്‍ പറയുന്നു.

രാഷ്ട്രീയത്തിനപ്പുറമായുള്ള മാനുഷിക മൂല്യങ്ങള്‍ കേരളം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദുരിതത്തെ അതിജീവിക്കാന്‍ തമിഴ്‌നാടിന് കൈത്താങ്ങാവണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com