ഉച്ചക്കഞ്ഞി, കഞ്ഞി ടീച്ചര്‍, കഞ്ഞിപ്പുര എന്നീ പ്രയോഗങ്ങള്‍ പാടില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്‌

ഇത് സംബന്ധിച്ച് പിടിഎ, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി, ഉച്ചഭക്ഷണ കമ്മിറ്റി എന്നിവയ്ക്ക് ബോധവത്കരം നടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു
ഉച്ചക്കഞ്ഞി, കഞ്ഞി ടീച്ചര്‍, കഞ്ഞിപ്പുര എന്നീ പ്രയോഗങ്ങള്‍ പാടില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്‌

തിരുവനന്തപുരം: ഉച്ചക്കഞ്ഞി, കഞ്ഞി ടീച്ചര്‍, കഞ്ഞിപ്പുര എന്നീ പ്രയോഗങ്ങള്‍ ഇനി സ്‌കൂളില്‍ പാടില്ല. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി രേഖകളില്‍ ഇപ്പോഴും ഇത്തരം പദപ്രയോഗങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കുവാനാണ് ഉത്തരവ്. 

സ്‌കൂളുകളില്‍ കഞ്ഞിയുടേയും പയറിന്റേയും സ്ഥാനത്ത്‌ ചോറും കറിയും നിലവില്‍ വന്നിട്ട് നാളേറെയായിരുന്നു എങ്കിലും ഈ പദപ്രയോഗങ്ങള്‍ മാറിയിരുന്നില്ല. ഇതുപോലുള്ള പദപ്രയോഗങ്ങള്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസത്തയെ അവഹേളിക്കുന്നതാണെന്ന് വിലയിരുത്തിയാണ് ഡിപിഐയുടെ ഉത്തരവ് വരുന്നത്. 

വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം മുതല്‍ ഉപജജില്ലാ കാര്യാലയം വരെയുള്ള സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഉച്ചക്കഞ്ഞി എന്ന പദപ്രയോഗം ഒഴിവാക്കണം. മാത്രമല്ല, ഇത് സംബന്ധിച്ച് പിടിഎ, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി, ഉച്ചഭക്ഷണ കമ്മിറ്റി എന്നിവയ്ക്ക് ബോധവത്കരം നടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com