യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീഷണി പ്രസംഗം; ശോഭാ സുരേന്ദ്രനെതിരെ കേസെടുത്തു

ബൂട്ടിട്ട് ചവിട്ടും പോലെയല്ല, നിയുദ്ധ പഠിച്ചവരുടെ മുറയെന്നും, നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍
യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീഷണി പ്രസംഗം; ശോഭാ സുരേന്ദ്രനെതിരെ കേസെടുത്തു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിനാണ് കേസ്. പൊലീസിനേയും നിയമ വ്യവസ്ഥയേയും വെല്ലുവിളിച്ചുള്ള ശോഭാ സുരേന്ദ്രന്റെ കണ്ണൂര്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടയിലെ പ്രസംഗമാണ് കേസിലേക്ക് എത്തിയിരിക്കുന്നത്. 

ബൂട്ടിട്ട് ചവിട്ടും പോലെയല്ല, നിയുദ്ധ പഠിച്ചവരുടെ മുറയെന്നും, നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍. ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാള്‍ വലിയ ശക്തി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ മുറ പ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ കാലു പൊന്തിക്കാനാവില്ലെന്ന് യതീഷ് ചന്ദ്ര ഓര്‍ക്കണം. 

തന്റെ പ്രകടനം മുഖ്യമന്ത്രിയെ കാണിച്ച് താമ്രപത്രം വാങ്ങുവാനാണ് എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ കാവല്‍ നിന്നത് എന്നെല്ലാം ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com