വലിച്ചെറിയല്ലേ, ബിയര്‍ കുപ്പികള്‍; ക്ലീന്‍ കേരളയ്ക്കായി ഹരിത കര്‍മ്മസേനാംഗങ്ങള്‍ എത്തും

ഉപയോഗ ശേഷം അലക്ഷ്യമായി ബിയര്‍ കുപ്പികളും മറ്റ് കുപ്പിച്ചില്ലുകളും വലിച്ചെറിയുന്നത് ഇനി ഒഴിവാക്കാം. കുപ്പികളും ചില്ലും ശേഖരിച്ച് മദ്യക്കമ്പനികള്‍ക്കും സംസ്‌കരണശാലകള്‍ക്കും കൈമാറുന്നതിനായി
വലിച്ചെറിയല്ലേ, ബിയര്‍ കുപ്പികള്‍; ക്ലീന്‍ കേരളയ്ക്കായി ഹരിത കര്‍മ്മസേനാംഗങ്ങള്‍ എത്തും

 കൊച്ചി: ഉപയോഗ ശേഷം അലക്ഷ്യമായി ബിയര്‍ കുപ്പികളും മറ്റ് കുപ്പിച്ചില്ലുകളും വലിച്ചെറിയുന്നത് ഇനി ഒഴിവാക്കാം. കുപ്പികളും ചില്ലും ശേഖരിച്ച് മദ്യക്കമ്പനികള്‍ക്കും സംസ്‌കരണശാലകള്‍ക്കും കൈമാറുന്നതിനായി ക്ലീന്‍കേരള കമ്പനിയാണ് പദ്ധതിയുമായി എത്തുന്നത്. വീടുകളില്‍ നിന്നുള്ള കുപ്പികള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കും.

 പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷത്തോളം കുപ്പികള്‍ ശേഖരിച്ച ശേഷം മദ്യക്കമ്പനികള്‍ക്ക് കൈമാറും. വീടുകളില്‍ നിന്നും ശേഖരിക്കുന്ന കുപ്പികള്‍ അതത് പഞ്ചായത്ത്/ നഗരസഭാ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററുകളിലെത്തിക്കും. ബിയര്‍ കുപ്പിക്ക് ഒരു രൂപാ നിരക്കിലും മറ്റുള്ള ചില്ലുകള്‍ക്ക് കിലോഗ്രാമിന് 75 പൈസ നിരക്കിലുമാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത്. 

 ഉപയോഗശേഷം കുപ്പികള്‍ സംസ്‌കരിക്കാന്‍ സാധിക്കാത്തതിനാല്‍ വീടുകളിലും ഓഫീസുകളിലും ഇവ പുറത്തേക്ക് വലിച്ചെറിയുകയാണ് ചെയ്ത് വരുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ ഇത് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com