ശബരിമലയില്‍ ജഡ്ജിയെ പൊലീസ് അപമാനിച്ചു, മഹാമനസ്‌കത കൊണ്ട് കേസെടുക്കുന്നില്ലെന്ന് ഹൈക്കോടതി

ശബരിമലയില്‍ ജഡ്ജിയെ പൊലീസ് അപമാനിച്ചു, മഹാമനസ്‌കത കൊണ്ട് കേസെടുക്കുന്നില്ലെന്ന് ഹൈക്കോടതി
ശബരിമലയില്‍ ജഡ്ജിയെ പൊലീസ് അപമാനിച്ചു, മഹാമനസ്‌കത കൊണ്ട് കേസെടുക്കുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചതായി ഹൈക്കോടതിയുടെ വിമര്‍ശനം. ജഡ്ജി വിസമ്മതിച്ചതിനാല്‍ മാത്രം ഇതില്‍ കേസെടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം.

ജഡ്ജിയെ അപമാനിച്ചതില്‍ സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്ന് കോടതി ഓര്‍മിപ്പിച്ചു. ജഡ്ജി വിസമ്മതിച്ചതിനാലാണ് കേസെടുക്കാത്തത്. ജഡ്ജിയുടെ മഹാമനസ്‌കത ബഹഹീനതയായി കാണരുതെന്ന് കോടതി പറഞ്ഞു.

ചില പൊലീസ് ഉദ്യോഗസ്ഥര്‍ സേനയ്ക്കു ചീത്തപ്പേരുണ്ടാക്കുകയാണ്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പേരു പറയുന്നില്ലെന്നും കോടതി പറഞ്ഞു.

സന്നിധാനത്തെ അന്നദാന മണ്ഡപവും പ്രസാദ കൗണ്ടറുകളും അടയ്ക്കാന്‍ പൊലീസ് എന്തിനു നിര്‍ദേശിച്ചുവെന്ന് കോടതി ചോദിച്ചു. ഗസ്റ്റ് ഹൗസും മുറികളും അടച്ച് താക്കോല്‍ ഏല്‍പ്പിക്കാന്‍ എന്തിനാണ് ആവശ്യപ്പെട്ടതെന്നും കോടതി ആരാഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com