ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണം; കെ എം ഷാജിയുടെ അപ്പീല്‍ ഇന്ന് സുപ്രിംകോടതിയില്‍ 

അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ എം ഷാജി നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതിയുടെ വിധി അടിയന്തരമായി സ്‌റ്റേ ചെയ
ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണം; കെ എം ഷാജിയുടെ അപ്പീല്‍ ഇന്ന് സുപ്രിംകോടതിയില്‍ 

ന്യൂഡല്‍ഹി: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ എം ഷാജി നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതിയുടെ വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം.

ജസ്റ്റിസുമാരായ എ കെ സിക്രി, എം ആര്‍ ഷാ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയാണ് കെ എം ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് ഹൈക്കോടതി അയോഗ്യനാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ്‌കുമാറാണ് ഷാജി വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ആറ് വര്‍ഷത്തേക്കാണ് ഹൈക്കോടതി ഷാജിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com