അട്ടപ്പാടിയില്‍ നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു; ആശുപത്രിക്കെതിരെ നാട്ടുകാരുടെ ഉപരോധം

അട്ടപ്പാടിയില്‍ നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു.  സ്വര്‍ണഗദ്ദ ഊരിലെ ശിവകാമി- അയ്യപ്പന്‍ ദമ്പതികളുടെ കുഞ്ഞാണ് ഹൃദയ സംബന്ധമായ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് മരിച്ചത്.
അട്ടപ്പാടിയില്‍ നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു; ആശുപത്രിക്കെതിരെ നാട്ടുകാരുടെ ഉപരോധം


 അഗളി: അട്ടപ്പാടിയില്‍ നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു.  സ്വര്‍ണഗദ്ദ ഊരിലെ ശിവകാമി- അയ്യപ്പന്‍ ദമ്പതികളുടെ കുഞ്ഞാണ് ഹൃദയ സംബന്ധമായ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് മരിച്ചത്.
 കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയെ ചികിത്സിക്കുന്നതില്‍ പിഴവ് പറ്റിയെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ കുട്ടിയെ അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നുവെന്നും ആശുപത്രിക്ക് സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് അധികൃതരുടെ നിലപാട്. പ്രതിഷേധ സൂചകമായി നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com