അപ്പവും അരവണയും വില്‍ക്കുന്നില്ല;  സമൂഹ മാധ്യമങ്ങളിലേത് വ്യാജ പ്രചാരണമെന്ന് പന്തളം കൊട്ടാരം

സംഘത്തിന്റെ നേതൃത്വത്തില്‍ പന്തളം കൊട്ടാരത്തില്‍ നിന്നും അപ്പം, അരവണ എന്നിവ വ്യാപകമായി വില്‍ക്കുന്നുവെന്നും അതില്‍ നിന്നുള്ള വരുമാനം യുവതീ പ്രവേശനത്തിലെ കേസുകള്‍  നടത്താന്‍ വിനിയോഗിക്കുമെന്നും സമൂഹ മാ
അപ്പവും അരവണയും വില്‍ക്കുന്നില്ല;  സമൂഹ മാധ്യമങ്ങളിലേത് വ്യാജ പ്രചാരണമെന്ന് പന്തളം കൊട്ടാരം

 പന്തളം: പന്തളം കൊട്ടാരം അപ്പവും അരവണയും നിര്‍മ്മിച്ച് വിതരണം ചെയ്യുന്നില്ലെന്ന് കൊട്ടാരം നിര്‍വ്വാഹക സംഘം. സംഘത്തിന്റെ നേതൃത്വത്തില്‍ പന്തളം കൊട്ടാരത്തില്‍ നിന്നും അപ്പം, അരവണ എന്നിവ വ്യാപകമായി വില്‍ക്കുന്നുവെന്നും അതില്‍ നിന്നുള്ള വരുമാനം യുവതീ പ്രവേശനത്തിലെ കേസുകള്‍  നടത്താന്‍ വിനിയോഗിക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം ശരിയല്ലെന്നും ജി ശശികുമാര വര്‍മ്മ അറിയിച്ചു. 

ഇത്തരം പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ നിര്‍വ്വാഹക സംഘം വ്യക്തമാക്കിയിരിക്കുന്നത്. 

ശബരിമല ദര്‍ശനം കഴിഞ്ഞ് വരുന്ന ഭക്തര്‍ പന്തളം കൊട്ടാരത്തിന്റെ പ്രത്യേക കൗണ്ടറില്‍ നിന്ന് അപ്പവും അരവണയും വാങ്ങണമെന്നും ഈ നിര്‍മ്മിക്കുന്ന അരവണയ്ക്ക് ദേവസ്വം ബോര്‍ഡുമായി ബന്ധമില്ലെന്നുമുള്ള പ്രചാരണങ്ങള്‍ അയ്യപ്പ ഭക്തസംഘത്തിന്റെ പേരില്‍ വാട്ട്‌സാപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഇതോടെ സമാന്തര അരവണ വിതരണമാണ് പന്തളം രാജകുടുംബം നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കൊട്ടാരം നിര്‍വ്വാഹക സംഘം വിശദീകരണവുമായി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com