കെ സുരേന്ദ്രനെതിരെ വീണ്ടും കേസ്; തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍ പ്രതി ചേര്‍ത്തു

കെ സുരേന്ദ്രനെതിരെ വീണ്ടും കേസ്; തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍ പ്രതി ചേര്‍ത്തു
കെ സുരേന്ദ്രനെതിരെ വീണ്ടും കേസ്; തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍ പ്രതി ചേര്‍ത്തു

കൊച്ചി: ശബരിമല സമരവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്. സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുരേന്ദ്രന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

ശബരിമല ദര്‍ശനത്തിനായി ഈ മാസം 16ന എത്തിയ, ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടയുകയായിരുന്നു. പുലര്‍ച്ചെ എത്തിയ തൃപ്തിയെ വിമാനത്താവളത്തില്‍നിന്നു പുറത്തുകടക്കാനാവാത്ത വിധം ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു. ഉച്ചയ്ക്കു ശേഷമാണ് സുരേന്ദ്രന്‍ സംഭവസ്ഥലത്ത് എത്തിയത്. അതീവ സുരക്ഷാ മേഖലയില്‍ പ്രതിഷേധം നടത്തിയതിന് ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഇതിലാണ് സുരേന്ദ്രനെയും ഉള്‍പ്പെടുത്തിയത്. 

നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്കു പോവാന്‍ ശ്രമിച്ചതിനാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം ലഭിക്കുന്നതിനു മുമ്പുതന്നെ ഭക്തയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. പുറത്തിറങ്ങാനാവാത്ത വിധം തനിക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണെന്ന ആരോപണവുമായി സുരേന്ദ്രനും ബിജെപി നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com