മുഖ്യമന്ത്രിയെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തി, സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍
മുഖ്യമന്ത്രിയെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തി, സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഫേസ്ബുക്കിലൂടെ നിരന്തരം മുഖ്യമന്ത്രിയേയും കടകംപള്ളിയേയും അധിക്ഷേപിച്ച് പോസ്റ്റുകളിട്ട ഗോകുല്‍ നാരായണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

തിരുവനന്തപുരം കോളെജ് ഓഫ് എഞ്ചിനിയറിംഗിലെ ഇലക്ട്രോണിക് ട്രേഡ് ആന്‍ഡ് ഇന്‍സ്ട്രക്ടറാണ് ഗോകുല്‍ നാരായണന്‍. ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ അന്വേഷണം നടത്തുകയും ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com