യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഈ അഞ്ചു ട്രെയിനുകള്‍ ഇനി ഷൊര്‍ണൂരില്‍ നിര്‍ത്തില്ല ; കനത്ത പ്രഹരവുമായി റെയില്‍വേ

റെയില്‍വേയുടെ തീരുമാനം വടക്കന്‍കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഈ അഞ്ചു ട്രെയിനുകള്‍ ഇനി ഷൊര്‍ണൂരില്‍ നിര്‍ത്തില്ല ; കനത്ത പ്രഹരവുമായി റെയില്‍വേ

പാലക്കാട് : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന അഞ്ച് ദീര്‍ഘദൂര തീവണ്ടികളുടെ ഷൊര്‍ണൂരിലെ സ്‌റ്റോപ്പ് റെയില്‍വേ നിര്‍ത്തലാക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബ്രാഞ്ച് പുറത്തിറക്കി. 2019 ഏപ്രില്‍ ഒന്നുമുതലാണ് ഇത് നടപ്പാകുക. 

ഷൊര്‍ണൂര്‍ സ്‌റ്റോപ്പ് ഒഴിവാക്കിയതിനുപകരം ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസിനുമാത്രം വടക്കാഞ്ചേരിയിലും ഒറ്റപ്പാലത്തും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഷൊര്‍ണൂരില്‍ നിര്‍ത്തുമ്പോള്‍ ഈ വണ്ടികളുടെ എന്‍ജിന്‍ മാറ്റി ഘടിപ്പിക്കണമെന്നതിനാല്‍ അരമണിക്കൂര്‍ നഷ്ടമാകുന്നുവെന്നാണ് റെയില്‍വേ നടപടിക്ക് കാരണമായി പറയുന്നത്. ഈ ട്രെയിനുകളുടെ ഷൊര്‍ണൂരിലെ സ്‌റ്റോപ്പ് ഒഴിവാക്കാന്‍ നേരത്തെ നടന്ന ശ്രമങ്ങള്‍ എംപിമാര്‍ ഇടപെട്ട് തടയുകയായിരുന്നു. 

റെയില്‍വേയുടെ തീരുമാനം വടക്കന്‍കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്. ഇവിടങ്ങളില്‍നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ഷൊര്‍ണൂരിലെത്തിയാണ് പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ഈ ട്രെയിനുകളെ ആശ്രയിച്ചിരുന്നത്. 


ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് നിര്‍ത്തുന്ന വണ്ടികള്‍

*  തിരുവനന്തപുരം-ഗോരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് (12511/12512)

*  തിരുവനന്തപുരം-കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് (22647/22648)

* ആഴ്ചതോറുമുള്ള എറണാകുളം-ബറൗണി-എറണാകുളം എക്‌സ്പ്രസ് (12521/12522)

* ആഴ്ചതോറുമുള്ള തിരുവനന്തപുരം-ഇന്‍ഡോര്‍- തിരുവനന്തപുരം അഹല്യാനഗരി എക്‌സ്പ്രസ് (22647/22648)

* ദിവസംതോറുമുള്ള ആലപ്പുഴ-ധന്‍ബാദ്-ടാറ്റനഗര്‍-ആലപ്പുഴ എക്‌സ്പ്രസ് (13351/13352)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com