യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിച്ചു; സിപിഐ യോഗത്തില്‍ വിമര്‍ശനം 

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം
യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിച്ചു; സിപിഐ യോഗത്തില്‍ വിമര്‍ശനം 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിച്ചു. വിധി വന്ന ഉടന്‍ യുവതികളായ പൊലീസുകാരെ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവനയും ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയെന്ന് കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന റിപ്പോര്‍ട്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൗണ്‍സില്‍ യോഗം മുന്‍പാകെ സമര്‍പ്പിച്ചത്. എന്നാല്‍ ചര്‍ച്ചയ്ക്കിടെ കൗണ്‍സില്‍ അംഗങ്ങളില്‍ ചിലര്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയായിരുന്നു. ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയശേഷം സുപ്രിംകോടതി വിധി നടപ്പാക്കിയാല്‍ മതിയായിരുന്നു. വിധി വന്ന ഉടന്‍ യുവതികളായ പൊലീസുകാരെ സന്നിധാനത്ത് നിയോഗിക്കുമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവനയും  ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുളവാക്കി. 

അക്ടിവിസ്റ്റുകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി
കടകംപളളി സുരേന്ദ്രന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വ്യത്യസ്ത പ്രസ്താവനകള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും കൗണ്‍സില്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com