വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ്ഗ് കടലില്‍ താണു

വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ്ഗ് കടലില്‍ മറിഞ്ഞ് താണു. നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങി അഞ്ചുവര്‍ഷമായി ടഗ്ഗ് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു.
വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ്ഗ് കടലില്‍ താണു

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ്ഗ് കടലില്‍ മറിഞ്ഞ് താണു. നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങി അഞ്ചുവര്‍ഷമായി ടഗ്ഗ് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വലിയ ശബ്ദത്തോടെ ടഗ്ഗ് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഫിഷറിസ് വകുപ്പിന്റെ പഴയ പെട്രോള്‍ ബോട്ടും തര്‍ന്നു. 

ഇന്ധനവും വെള്ളവും തീര്‍ന്നതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ചാണ് മുംബൈയില്‍ നിന്നുള്ള ബ്രഹ്മേശ്വര എന്ന ടഗ്ഗ് വിഴിഞ്ഞത്ത് അടുപ്പിച്ചത്. തീരത്ത് അടുത്ത ശേഷം ജീവനക്കാരും ഉടമകളും തമ്മില്‍ ഉടലെടുത്ത വേതനം സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് ടഗ്ഗ് ഇവിടെ കുടുങ്ങിയത്. 

ജീവനക്കാരും ഉടമകളും ഉപേക്ഷിച്ച ടഗ്ഗിനെ തുറമുഖത്തുനിന്ന് മാറ്റണമെന്ന തുറമുഖ വകുപ്പ് അധികൃതരുടെ ആവശ്യം ഉടമകള്‍ ചെവികൊണ്ടില്ല. മുംബൈയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കടം ജപ്തിയിലൂടെ ഈടാക്കാന്‍ ബാങ്ക് അധികൃതര്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു. എന്നാല്‍ മതിയായ വില ലഭിക്കാത്തതിനാല്‍ ലേലനടപടികള്‍ പൂര്‍ത്തിയായില്ല. വര്‍ഷങ്ങളായി കാറ്റും മഴയുമേറ്റ് തുരുമ്പിച്ച് വെള്ളം കയറിയ ടഗ്ഗിനെ വീണ്ടും ലേലം ചെയ്യാനിരിക്കെയാണ് ടഗ്ഗ് മറിഞ്ഞ് കടലില്‍ താണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com