സ്ത്രീകള്‍ക്ക് 25 ശതമാനം,കുഞ്ഞുമായി യാത്ര ചെയ്യുന്ന അമ്മമാര്‍ക്ക് അഞ്ചുശതമാനം; ബസുകളിലെ സംവരണ സീറ്റുകളുടെ സ്റ്റിക്കറുമായി മോട്ടോര്‍വാഹനവകുപ്പ് 

സ്വകാര്യ ബസുകളില്‍ സംവരണവിഭാഗക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വ്യക്തത വരുത്തി മോട്ടോര്‍ വാഹന വകുപ്പ്
സ്ത്രീകള്‍ക്ക് 25 ശതമാനം,കുഞ്ഞുമായി യാത്ര ചെയ്യുന്ന അമ്മമാര്‍ക്ക് അഞ്ചുശതമാനം; ബസുകളിലെ സംവരണ സീറ്റുകളുടെ സ്റ്റിക്കറുമായി മോട്ടോര്‍വാഹനവകുപ്പ് 

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ സംവരണവിഭാഗക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വ്യക്തത വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇതു സംബന്ധിച്ച് സ്റ്റിക്കറുകള്‍ പതിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. ഈ സംവരണസീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടര്‍ക്കാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. 

ബസുകളിലെ ആകെ സീറ്റുകളുടെ 20 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കായി അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി 25 ശതമാനം സീറ്റുകളാണ് നീക്കി വച്ചിരിക്കുന്നത്. ഗര്‍ഭിണിക്ക് ഒരു സീറ്റും കുഞ്ഞുമായി യാത്രചെയ്യുന്ന അമ്മമാര്‍ക്ക് അഞ്ച് ശതമാനവും സംവരണമുണ്ട്.  ഭിന്നശേഷിക്കാര്‍ക്കും അന്ധര്‍ക്കുമായി  അഞ്ച് ശതമാനം സീറ്റു വീതവും നീക്കി വച്ചിട്ടുണ്ട്. ശേഷിക്കുന്ന 44 ശതമാനമാണ് ജനറല്‍ സീറ്റ്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നേരിട്ടെത്തിയായിരിക്കും ബസുകളില്‍ ഈ സ്റ്റിക്കറുകള്‍ പതിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com