ഇനി ആ ജേക്കബ് തോമസിനെയും സെന്‍കുമാറിനെയും കൂടി അകത്താക്കിയാല്‍ ആഭ്യന്തര വകുപ്പിന് ഒരു പൊന്‍തൂവലാകും : ജോയ് മാത്യു 

ഒരു ഒരുകാര്യത്തില്‍ പിണറായി വിജയന്റെ പൊലീസിനെ അഭിനന്ദിച്ചേ മതിയാകൂ 
ഇനി ആ ജേക്കബ് തോമസിനെയും സെന്‍കുമാറിനെയും കൂടി അകത്താക്കിയാല്‍ ആഭ്യന്തര വകുപ്പിന് ഒരു പൊന്‍തൂവലാകും : ജോയ് മാത്യു 

കോഴിക്കോട് : ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ നടൻ ജോയ്മാത്യു.  പൊതുജനമധ്യത്തില്‍ നിന്നും 'ഒളിച്ചു കഴിയുകയായിരുന്ന' കെ സുരേന്ദ്രനെ എത്ര പെട്ടെന്നാണ് കേരളാ പൊലീസ് പിടികൂടിയതും ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയില്‍ ഓരോരോ വാറന്റ് പൊതിക്കെട്ടുകള്‍ പുറത്തെടുത്തു കാണിച്ചു ജയിലിലടച്ചതുമെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ഒരു ഒരുകാര്യത്തില്‍ പിണറായി വിജയന്റെ പോലീസിനെ അഭിനന്ദിച്ചേ മതിയാകൂ. ഇത്രയധികം വാറന്റുകള്‍ നിലവിലുണ്ടായിട്ടും പൊതുജനമധ്യത്തില്‍ നിന്നും 'ഒളിച്ചു കഴിയുകയായിരുന്ന' കെ സുരേന്ദ്രനെ എത്ര പെട്ടെന്നാണ് കേരളാ പൊലീസ് പിടികൂടിയതും ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയില്‍ ഓരോരോ വാറന്റ് പൊതിക്കെട്ടുകള്‍ പുറത്തെടുത്തു കാണിച്ചു ജയിലിലടച്ചതും. 
ഇനി ആ ജേക്കബ് തോമസിനെയും ടി പി സെന്‍ കുമാറിനെയും കൂടി അകത്താക്കിയാല്‍ അത് ആഭ്യന്തര വകുപ്പിന് ഒരു ഒരു പൊന്‍തൂവല്‍ ആകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത് സാധിക്കില്ലേ സാര്‍?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com