എന്തൊക്കെ തരം വിചിത്ര ജന്തുക്കളില്‍ നിന്നാണ് കേരളം ആധുനീകരുക്കപ്പെട്ടത് എന്ന് ഓര്‍ക്കും; ബിജെപിയെ പരിഹസിച്ച് ശ്രീചിത്രന്‍

അടുത്ത തലമുറയ്ക്ക് മുന്നില്‍ ഈ സമര ചരിത്രം പറഞ്ഞു ചിരിക്കുവാനുള്ള ഒരു അധ്യായമായി മാറും
എന്തൊക്കെ തരം വിചിത്ര ജന്തുക്കളില്‍ നിന്നാണ് കേരളം ആധുനീകരുക്കപ്പെട്ടത് എന്ന് ഓര്‍ക്കും; ബിജെപിയെ പരിഹസിച്ച് ശ്രീചിത്രന്‍

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട ബിജെപിയുടെ നിലപാട് മാറ്റത്തെ പരിഹസിച്ച് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീചിത്രന്‍. ഐക്യ കേരളം കണ്ട ഏറ്റവും ലജ്ജാവഹമായൊരു അധ്യായത്തിന് തിരശീല വീഴുകയാണ് ബിജെപിയുടെ പിന്മാറ്റത്തിലൂടെ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീചിത്രന്‍ കുറിക്കുന്നു. 

അടുത്ത തലമുറയ്ക്ക് മുന്നില്‍ ഈ സമര ചരിത്രം പറഞ്ഞു ചിരിക്കുവാനുള്ള ഒരു അധ്യായമായി മാറും.  ഒരു ദൈവത്തിന്റെ ബ്രഹ്മചര്യ സംരക്ഷണത്തിനും സ്വന്തം അശുദ്ധിസംരക്ഷണത്തിനുമായി തെരുവിലെത്തിയ കുലസ്ത്രീകളും അവരെ നയിച്ച കോജെപി സഖ്യവും ഭരണഘടനക്കും സുപ്രീംകോടതിക്കുമെതിരെ അവരുന്നയിച്ച തന്ത്രവിധികളും എന്നോ കാലിയായ രാജാവിന്റെ പല്ലക്കു ചുമക്കലും പാഴ്ശ്രുതി മാത്രം മീട്ടിയ തന്ത്രികളും ഇവര്‍ക്കെല്ലാം ആളുമര്‍ത്ഥവും നല്‍കിയ സ്ഥാനിനായര്‍ സംഘവും ചേര്‍ന്നാടിയ ഈ പ്രേതപ്രഹസനം അടുത്ത തലമുറയിലെ കുട്ടികള്‍ കണ്ട് ആര്‍ത്തുചിരിക്കുമെന്നും ശ്രീചിത്രന്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ബിജെപി സമരത്തിൽ നിന്ന് പിൻമാറുന്നതോടെ, ഐക്യകേരളചരിത്രം കണ്ട എക്കാലത്തേയും ലജ്ജാവഹമായൊരു അധ്യായത്തിന് തിരശ്ശീല വീഴുകയാണ്. ഒരു കാര്യം ഉറപ്പാണ് - അടുത്ത തലമുറക്ക് മുന്നിൽ ഈ സമരചരിത്രം പറഞ്ഞു ചിരിക്കാനുള്ള ഒരദ്ധ്യായമായി മാറും. ഒരു ദൈവത്തിന്റെ ബ്രഹ്മചര്യ സംരക്ഷണത്തിനും സ്വന്തം അശുദ്ധിസംരക്ഷണത്തിനുമായി തെരുവിലെത്തിയ കുലസ്ത്രീകളും അവരെ നയിച്ച കോജെപി സഖ്യവും ഭരണഘടനക്കും സുപ്രീംകോടതിക്കുമെതിരെ അവരുന്നയിച്ച തന്ത്രവിധികളും എന്നോ കാലിയായ രാജാവിന്റെ പല്ലക്കു ചുമക്കലും പാഴ്ശ്രുതി മാത്രം മീട്ടിയ തന്ത്രികളും ഇവർക്കെല്ലാം ആളുമർത്ഥവും നൽകിയ സ്ഥാനിനായർ സംഘവും ചേർന്നാടിയ ഈ പ്രേതപ്രഹസനം അടുത്ത തലമുറയിലെ കുട്ടികൾ കണ്ട് ആർത്തുചിരിക്കും. എന്തൊക്കെ തരം വിചിത്രജന്തുക്കളിൽ നിന്നാണ് കേരളം ആധുനീകരിക്കപ്പെട്ടത് എന്നവർ വിസ്മയത്തോടെ ഓർക്കും.

പറഞ്ഞില്ലേ,

നാം ഒരിക്കലും തോറ്റ ജനതയല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com