ഞങ്ങളുടെ പൂര്‍വീകരുടെ ആരാധനാലയത്തില്‍ നിങ്ങള്‍ക്ക് എന്തുകാര്യം? രാഹുല്‍ ഈശ്വറിന് മറുപടി

ഞങ്ങളുടെ ക്ഷേത്രത്തില്‍ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ എന്തെന്ന് തീരുമാനിക്കേണ്ട
ഞങ്ങളുടെ പൂര്‍വീകരുടെ ആരാധനാലയത്തില്‍ നിങ്ങള്‍ക്ക് എന്തുകാര്യം? രാഹുല്‍ ഈശ്വറിന് മറുപടി

കൊച്ചി: ഞങ്ങളുടെ പൂര്‍വീകരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്ത് കാര്യമെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.സജീവ്. ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുവാനുള്ള അവകാശം മലയരയര്‍ക്ക് തിരികെ നല്‍കണം എന്ന രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തിന് മറുപടിയായിട്ടാണ് പി.കെ.സജീവിന്റെ വാക്കുകള്‍. 

ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്. മലയരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന. ഞങ്ങളുടെ ക്ഷേത്രത്തില്‍ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ എന്തെന്ന് തീരുമാനിക്കേണ്ടെന്നും പി.കെ.സജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരും മലയരയരുടെ അവകാശം അംഗീകരിച്ചതാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഇക്കാര്യം ഉറപ്പു നല്‍കിയിട്ട് രണ്ട് വര്‍ഷമാകുന്നു. വാക്കു പാലിക്കാന്‍ മന്ത്രി തയ്യാറാവണം. എസ്ടി എസ് സി കമ്മീഷന്‍ അനുകൂല തീരുമാനം എടുക്കാനിരിക്കെ സര്‍ക്കാരാണ് വനം വകുപ്പിനെ ഉപയോഗിച്ച് ഹൈക്കോടതിയെ സമീപിച്ച് മലയരയര്‍ക്ക് അര്‍ഹമായ അംഗീകാരം അട്ടിമറിച്ചത് എന്നും രാഹുല്‍ ഈശ്വര്‍ തന്റെ പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com