നിപ്പ വൈറസ്; സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ വൈറസ് പടരുവാന്‍ സാധ്യതയുള്ളത് എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്
നിപ്പ വൈറസ്; സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് പടരുവാന്‍ സാധ്യതയുള്ളത് എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഈ കാലയളവില്‍ പൊതുജനങ്ങള്‍ ഫലങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

തുറസായ സ്ഥലങ്ങളില്‍ നിന്നുമുള്ള പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്പോഴും ജാഗ്രത വേണം. പുറത്ത് നിന്ന് വാങ്ങുന്ന പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമേ ഉപയോഗിക്കാവു. ചുമ ഉള്‍പ്പെടെ നിപ ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാന്‍ പ്രത്യേത മേഖലകള്‍ തന്നെ ആശുപത്രിയില്‍ സജ്ജമാക്കണം. ചുമയുളളവര്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണം.

മെഡിക്കല്‍ കോളെജുകള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍ നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈ വര്‍ഷം മെയില്‍ കോഴിക്കോട് ജി്ല്ലയില്‍ നിന്നും പടര്‍ന്നു പിടിച്ച നിപയില്‍ സംസ്ഥാനത്ത് 18 പേരാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com