പെരുമ്പാവൂരില്‍ മൂന്നു ബോഡോ തീവ്രവാദികള്‍ പിടിയില്‍ ; അറസ്റ്റിലായത് പ്ലൈവുഡ് കമ്പനിയില്‍ വ്യാജപേരില്‍ ജോലിചെയ്തവര്‍

യുഎപിഎ, കൊലപാതക കേസുകളില്‍ പ്രതികളാണ് ഇവര്‍
പെരുമ്പാവൂരില്‍ മൂന്നു ബോഡോ തീവ്രവാദികള്‍ പിടിയില്‍ ; അറസ്റ്റിലായത് പ്ലൈവുഡ് കമ്പനിയില്‍ വ്യാജപേരില്‍ ജോലിചെയ്തവര്‍

കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ മൂന്ന് നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിന്റെ പിടിയിലായി. നിരോധിത ബോഡോ തീവ്രവാദി സംഘടനയില്‍പ്പെട്ടവരാണ് ഇവരെന്നാണ് പൊലീസ് അറിയിച്ചത്. പെരുമ്പാവൂരിനടുത്ത് മറ്റൂരിലെ പ്ലൈവുഡ് കമ്പനികളില്‍ വ്യാജപേരില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍ 

യുഎപിഎ, കൊലപാതക കേസുകളില്‍ പ്രതികളാണ് ഇവര്‍. അസം പൊലീസിന്റെ അറിയിപ്പ് പ്രകാരമാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ അസമില്‍ നിരവധി കേസുകളാണുള്ളത്. പ്രതികളെ അസം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com