ബിജെപി ശബരിമലയില്‍ സമരം ചെയ്തിട്ടില്ല: പ്രക്ഷോഭം അവസാനിപ്പിക്കുന്നു എന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി ശ്രീധരന്‍പിള്ള

ശബരിമല യുവതീപ്രവേശനത്തിന് എതിരായ സമരം ബിജെപി നിര്‍ത്തിവയ്ക്കുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള
 ബിജെപി ശബരിമലയില്‍ സമരം ചെയ്തിട്ടില്ല: പ്രക്ഷോഭം അവസാനിപ്പിക്കുന്നു എന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി ശ്രീധരന്‍പിള്ള

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിന് എതിരായ സമരം ബിജെപി നിര്‍ത്തിവയ്ക്കുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സന്നിധാനത്ത് ബിജെപി സമരം നടത്തിയിട്ടില്ല. പ്രതീകാത്മക സമരം ഒരാഴ്ചയില്‍ ഒരിക്കലോ മറ്റോ നടത്തിയാല്‍ മതിയെന്നാണ് തീരുമാനിച്ചതെന്നും പ്രഖ്യാപിത ലക്ഷ്യം നേടുന്നതുവരെ പിന്നോട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ് ആളുകള്‍ കുറഞ്ഞത്. അതിന് ഉത്തരവാദി സര്‍ക്കാരണ്, പൊലീസ് രാജ് വിന്യസിച്ചു കൊണ്ട് ശബരിമലയെ തകര്‍ക്കുകയാണ്. ബിജെപിയുടെ സമരങ്ങളെല്ലാം പൂങ്കാവനത്തിന് പുറത്താണ് നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ശബരിമലയില്‍ സമരം നടത്തിയിയിട്ടില്ല. കെ. സുരേന്ദ്രനെയും മറ്റ് ബിജെപി പ്രവര്‍ത്തകരെയും അനാവശ്യമായി തടവില്‍ വച്ചതിന് എതിനെ പ്രക്ഷോഭം തുടരും. 

യുവമോര്‍ച്ച നിലയ്ക്കലില്‍ നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കിയതായി നേരത്തെ അറിയിച്ചിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാതലത്തിലാണ് മാര്‍ച്ച് റദ്ദാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com