മനോജ് എബ്രഹാം എഡിജിപി ; മൂന്ന് ഐഎഎസുകാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സ്ഥാനക്കയറ്റം

രാജേഷ് കുമാര്‍ സിന്‍ഹ, സഞ്ജയ് ഗാര്‍ഗ്, എക്‌സ് അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചു 
മനോജ് എബ്രഹാം എഡിജിപി ; മൂന്ന് ഐഎഎസുകാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്ന് ഐഎഎസുകാരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരാക്കുന്നത് അടക്കം ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. 

1994 ഐപിഎസ് ബാച്ചിലെ മനോജ് എബ്രഹാമിന് ഒഴിവ് വരുന്ന മുറയ്ക്ക് നിയമനം നല്‍കും. 2001 ഐപിഎസ് ബാച്ചിലെ എ ആര്‍ സന്തോഷ് വര്‍മ്മയെ ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്തും. 2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്‌കുമാര്‍ എന്നിവരെ ഡി.ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താനുമാണ് തീരുമാനിച്ചത്. 

1994 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍ സിന്‍ഹ, സഞ്ജയ് ഗാര്‍ഗ്, എക്‌സ് അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലും മന്ത്രിസഭ അംഗീകരിച്ചു. ഒഴിവ് വരുന്ന മുറയ്ക്ക് ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും. സംസ്ഥാനത്തെ 32 ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകളിലെ 460 തസ്തികകള്‍ക്ക് 2018 സെപ്തംബര്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com