വിജയാഘോഷത്തിനിടെ വീടിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കമെറിഞ്ഞു; വളാഞ്ചേരി മുന്‍ നഗരസഭാധ്യക്ഷ ആശുപത്രിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2018 09:10 PM |
Last Updated: 30th November 2018 09:10 PM | A+A A- |
വളാഞ്ചേരി: ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളാഞ്ചേരി മുന്‍ നഗരസഭാ അധ്യക്ഷ എം ഷാഹിനയുടെ വീടിന് നേരെ പടക്കമെറിഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഷാഹിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഹിന രാജിവച്ച ഒഴിവിലേക്കാണ് വളഞ്ചേരിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് ഷാഹിന സെപ്തംബറില്‍ രാജി വച്ചത്. ലീഗിന് 14 ഉം കോണ്‍ഗ്രസിന് ആറും അംഗങ്ങളാണ് വളാഞ്ചേരി നഗരസഭയില്‍ ഉള്ളത്. ഒരു സീറ്റുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫിനാണ് പിന്തുണ നല്‍കുന്നത്.
28 ആം വാര്‍ഡായ മീന്‍പാറയില്‍ നിന്ന് വിജയിച്ചാണ് ലീഗ്കാരിയായ ഷാഹിന നഗരസഭയിലെത്തിയത്.