ആത്മഹത്യാ ശ്രമത്തില്‍ നിന്ന് രക്ഷിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ചു, പിറ്റേന്ന് മധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു

ചൊവ്വാഴ്ച രാത്രിയോടെ വീടിന് സമീപത്തുള്ള മരത്തില്‍ കയറിയായിരുന്നു ഇയാള്‍ ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചത്
ആത്മഹത്യാ ശ്രമത്തില്‍ നിന്ന് രക്ഷിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ചു, പിറ്റേന്ന് മധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു

അടിമാലി: ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കവെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന രക്ഷിച്ച മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയില്‍ നിന്നും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ച അടിമാലി മന്നാംകാല നാല് സെന്റ് കോളനിയില്‍ ഈഴനാട്ട് ജോര്‍ജ്(51)നെയാണ് മറ്റൊരു പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രിയോടെ വീടിന് സമീപത്തുള്ള മരത്തില്‍ കയറിയായിരുന്നു ഇയാള്‍ ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി അനുനയിപ്പിച്ച് ഇയാളെ താലൂക്ക് ആശുപത്രിയിലാക്കി. 

എന്നാല്‍ പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ നിന്നും ആരും അറിയാതെ ഇയാള്‍ പുറത്തേക്ക് പോയി. രാവിലെ പത്ത് മണിയോടെ പ്രദേശവാസികളാണ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com