ഉപതെരഞ്ഞടുപ്പ്: പന്തളത്ത് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ബിജെപിക്ക് മുന്നേറ്റം

ഉപതെരഞ്ഞടുപ്പ്: പന്തളത്ത് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു - ബിജെപിക്ക് മുന്നേറ്റം
ഉപതെരഞ്ഞടുപ്പ്: പന്തളത്ത് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ബിജെപിക്ക് മുന്നേറ്റം


തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഇതുവരെ പുറത്തുന്ന ഫലങ്ങളില്‍ എല്‍ഡിഎഫിനാണ് നേരിയ മുന്നേറ്റം. മറ്റ് വാര്‍ഡുകളിലേക്കുള്ള ഫലത്തിനായി വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ശബരിമല യുവതി പ്രവേശന വിവാദം തന്നെയായിരുന്നു ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവ ചര്‍ച്ച.

പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നഗരസഭാ ഡിവിഷനുകള്‍ സിപിഎമ്മിന് നഷ്ടപ്പെട്ടു. പന്തളവും പത്തനംതിട്ടയുമാണ് നഷ്ടപ്പെട്ട സീറ്റുകള്‍. ആലപ്പുഴ പുന്നപ്ര പഞ്ചായത്തില്‍ പവര്‍ഹൗസ് വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി സീനത് സുല്‍ഫിക്കര്‍ വിജയിച്ചു .യുഡിഎഫ് സ്ഥാനാര്‍ത്ഥി നാസര്‍ ബഷീറിനെ 132 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

തിരുവനന്തപുരം നഗരസഭയില്‍ കിണാവൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്തും യുഡിഎഫ് വിജയിച്ചു. വളാഞ്ചേരി നഗരസഭ 28ാം ഡിവിഷനും യുഡിഎഫ് നിലനിര്‍ത്തി, മുസ്‌ലിം ലീഗിലെ ഫാത്തിമ നസിയയാണ് 55 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചത്.അടിമാലി പഞ്ചായത്ത് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ജു ബിജു വിജയിച്ചു. പത്തംതിട്ട നഗരസഭയില്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് വിമതന്‍ നേടി. ഇടുക്കി കൊന്നത്തടി മുനിയറ നോര്‍ത്ത് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ബിനോയ് മാത്യുവാണ് 194 വോട്ടിന് ഇവിടെ വിജയിച്ചത്.

ആലപ്പുഴ കാവാലം പഞ്ചായത്ത് പത്താംവാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ഥി അജിതകുമാരി വിജയിച്ചു. മലപ്പുറം അമരമ്പലം പഞ്ചായത്ത് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ അനിത രാജു 146 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.തൃശ്ശൂരില്‍ അഞ്ചിടങ്ങളിലും എല്‍ഡിഎഫ് വിജയിച്ചു. നാലിടത്തും എല്‍ഡിഎഫ് സീറ്റ് നില നിര്‍ത്തി. പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. പി ജെ സിബി 161 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്. ഇവിടെ യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇരിങ്ങാലക്കുട ബംഗ്ലാവ് വാര്‍ഡ് കെ എം കൃഷ്ണകുമാര്‍ 85 വോട്ടിന് വിജയിച്ചു. കടവല്ലൂര്‍ കോടോത്തുകുണ്ട് വാര്‍ഡില്‍ കെ വി രാജന്‍ 149 വിജയിച്ചു. ചേലക്കര വാര്‍ഡ് രണ്ടില്‍ പി വി ഗിരീഷ് 126 വോട്ടിന് വിജയിച്ചു.വള്ളത്തോള്‍ നഗറില്‍ നിര്‍മല ദേവി 343 വോട്ടിന് വിജയിച്ചു.

തകഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് യുഡിഫില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി പികെ വാസുദേവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്‍സണ്‍ ജോസഫിനെ 40 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.ഇരിങ്ങാലക്കുട രണ്ടാം വാര്‍ഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. കൃഷ്ണകുമാര്‍ വിജയിച്ചു. 85 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. കടവല്ലൂര്‍ അഞ്ചാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി.രാജന്‍ വിജയിച്ചു. 149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ചവോക്കുന്ന് പത്രണ്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി സി.കെ.മഹറൂഫ് വിജയിച്ചു. 50 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ സി.പി.ഐ.സ്ഥാനാര്‍ത്ഥി കണ്ട് ട്യന്‍ ഋഷികേശിനെ പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 740 വോട്ടുകളില്‍ യു..ഡി.എഫിന് 352നും എല്‍.ഡി.എഫിന് 302ഉം, സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.യുസഫിന് 86 വോട്ടുകളമാണ് ലഭിച്ചത്.
രാമപുരം പഞ്ചായത്തിലെ അമനകര വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്ഗ്രസ് സ്ഥാനാര്‍ഥി ബെന്നി തെരുവത്ത് 129 വോട്ടുകള്‍ക്കു കോണ്ഗ്രസ് സ്ഥാനാര്‍ഥി ബിനോയി ജോസഫിനെ പരാജയപ്പെടുത്തി. കേരള കോണ്‍ഗ്രസ് 504 കോണ്ഗ്രസ് 375 ബിജെപി 133 ഘറള 16 സ്വതന്ത്രന്‍ 9 എന്നിങ്ങനെയാണ് ഈ വാര്‍ഡിലെ വോട്ടുനില.

കണ്ണൂര്‍ പന്ന്യന്നൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുലാഫ ഷംസുദീന്‍ (സി പി എം) 229 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിറുത്തി. ആലപ്പുഴ അമ്പലപ്പുഴ തെക്കു ഗ്രാമപഞ്ചായത് 6ആം വാര്‍ഡ് ഹറള നിലനിര്‍ത്തി.ഹറള ജിത്തു കൃഷ്ണന്‍ 176 വോട്ടിനു കോണ്‍ഗ്രസിലെ രാധാകൃഷ്ണനെ പരാജയപ്പെടുത്തുകയായിരുന്നു.കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഐക്കരപ്പടി ഡിവിഷന്‍ ൗറള നിലനിര്‍ത്തി. മുസ്ലീം ലീഗിലെ ഫൈസല്‍ കൊല്ലോളി 1354വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പന്തളം നഗരസഭയിലെ പത്താം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില് എസ്ഡിപിഐ സ്ഥാനാര്‍ഥി എം ആര്‍ ഹസീന 9 വോട്ടിന് വിജയിച്ചു. സിപിഎം സിറ്റിംഗ് സീറ്റ് ആയിരുന്നു.

കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ അറക്കല്‍ താഴെ (16) വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ഡഉഎ സ്ഥാനാര്‍ത്ഥി കെ. മുഹമ്മദ് കുഞ്ഞി 594 വോട്ടിന് നിലനിറുത്തി. പാലക്കാട് പുതുപ്പരിയാരം പഞ്ചായത്തില്‍ കൊളക്കണ്ണാംപറ്റ വാര്‍ഡില്‍ സിപിഎമ്മിലെ ഷിമല്‍ കുമാര്‍ 614 വോട്ടിന് ജയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com