ഐപിഎസുകാര്‍ നട്ടെല്ലില്ലാത്ത അടിമവേലക്കാരായി: സുരേന്ദ്രന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ പോകണമെന്ന് സെന്‍കുമാര്‍

ഐപിഎസുകാര്‍ നട്ടെല്ലില്ലാത്ത അടിമവേലക്കാരായി എന്നും സുരേന്ദ്രന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ പോകണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഐപിഎസുകാര്‍ നട്ടെല്ലില്ലാത്ത അടിമവേലക്കാരായി: സുരേന്ദ്രന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ പോകണമെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിക്കെതിരെ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ രംഗത്ത്. ഐപിഎസുകാര്‍ നട്ടെല്ലില്ലാത്ത അടിമവേലക്കാരായി എന്നും സുരേന്ദ്രന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ പോകണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

മന്ത്രിമാര്‍ ഉള്‍പ്പെടെ വാറണ്ടുള്ളവര്‍ സ്വതന്ത്രമായി നടക്കുമ്പോഴാണ് സുരേന്ദ്രനെതിരെ ഓരോ ദിവസം ഓരോ കേസുകള്‍ ചുമത്തുന്നത്. ശബരിമലയില്‍ പൊലീസെടുത്ത നടപടികളൊന്നും ശരിയല്ല. സുരേന്ദ്രനെതിരെ നിയമം ദുരുപയോഗം ചെയ്യുകയാണ്. സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സെന്‍കുമാര്‍ വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com