'കണകുണ പറയാതെ ദീപ നിശാന്ത്‌ കലേഷിനോട് മാപ്പ് പറയണം': എന്‍എസ് മാധവന്‍

കവിതാ മോഷണവിവാദത്തില്‍ 'കണകുണ പറയാതെ ദീപ നിശാന്ത്‌ മാപ്പു പറയണമെന്ന്' എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.
'കണകുണ പറയാതെ ദീപ നിശാന്ത്‌ കലേഷിനോട് മാപ്പ് പറയണം': എന്‍എസ് മാധവന്‍

വിതാ മോഷണവിവാദത്തില്‍ 'കണകുണ പറയാതെ ദീപ നിശാന്ത് മാപ്പു പറയണമെന്ന്' എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ട്വിറ്ററിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കവി എസ് കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ അടിച്ചു വന്നത്. 

2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് കലേഷ് പറയുന്നത്. 2011 മാര്‍ച്ച് നാലിന് തന്റെ കവിത ബ്ലോഗിലും മാധ്യമത്തിലും പ്രസിദ്ധീകരിച്ചാണെന്നും അതിനുള്ള തെളിവുകളും കലേഷ് കാണിക്കുന്നുണ്ട്. 

ഇതോടെ രണ്ട് കവിതകളുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ദീപ നിഷാന്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ദീപ നിശാന്ത് വിഷയത്തില്‍ പ്രതികരിക്കണമെന്നും കവിത കോപ്പി അടിച്ചതാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്ന് ദീപ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

തന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ തന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും തനിക്ക് ഇന്ന് സംഭവിച്ച ദുഖത്തില്‍ ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ലെന്നുമായിരുന്നു ദീപയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com