തടങ്കലില്‍ ഇടേണ്ടത് മുഖ്യമന്ത്രിയെ; കേരളം ഭരിക്കുന്നത് ക്രിമിനല്‍ മന്ത്രിമാരെന്ന് എഎന്‍ രാധാകൃഷ്ണന്‍

പാവപ്പെട്ട തയ്യല്‍ തൊഴിലാളിയെ കൊന്ന കേസില്‍ പ്രതിയാണ് പിണറായി വിജയന്‍. സിപിഎമ്മിന്റെ എല്ലാം നേതാക്കന്‍മാരും ഗുണ്ടകളാണ്
തടങ്കലില്‍ ഇടേണ്ടത് മുഖ്യമന്ത്രിയെ; കേരളം ഭരിക്കുന്നത് ക്രിമിനല്‍ മന്ത്രിമാരെന്ന് എഎന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നിരീശ്വരവാദി സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. സുപ്രീം കോടതി വിധിയുടെ മറവില്‍ കമ്യൂണിസ്റ്റുകാരായ പൊലീസുകാരെ നിയോഗിച്ച് അയ്യപ്പഭക്തരെ വേട്ടയാടുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ആചാരങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഭക്തര്‍ എടുക്കുന്ന നിലപാടിനൊപ്പമാണ് പാര്‍ട്ടിയെന്നും രാഘാകൃഷ്ണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഇല്ലാ കേസുകളില്‍ ഉള്‍പ്പെടുത്തി കെ സുരേന്ദ്രനെ മുഖ്യമന്ത്രി ജയിലില്‍ അടയ്ക്കുകയാണ്. ആയൂസ്സ് മുഴുവന്‍ സംസ്ഥാനം ഭരിക്കാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. രാജ്യംഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെ ജയിലില്‍ അടയക്ക്ുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസുകളുടെ ്അടിസ്ഥാനത്തില്‍ ആദ്യം പിടിച്ച് അകത്തിടേണ്ടത് മുഖ്യമന്ത്രിയെയാണ്. പാവപ്പെട്ട തയ്യല്‍ തൊഴിലാളിയെ കൊന്ന കേസില്‍ പ്രതിയാണ് പിണറായി വിജയന്‍. സിപിഎമ്മിന്റെ എല്ലാം നേതാക്കന്‍മാരും ഗുണ്ടകളാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി അങ്ങനെ നീളുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. അഭിപ്രായവ്യത്യാസമുണ്ടെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ തന്നെ അജണ്ട സെറ്റ് ചെയ്ത് കളള പ്രചാരണം നടത്തുകയാണ്. ജനാധിപത്യപാര്‍ട്ടി എന്ന നിലയില്‍ അഭിപ്രായ രൂപികരണത്തിന് മുന്‍പായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. അത് മാത്രമാണ് ബിജെപിയില്‍ ഉണ്ടായതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. മുഖ്യമന്ത്രിയോട് പറയാനുള്ളത് പുറത്തുനില്‍ക്കുന്ന സുരേന്ദ്രനെക്കാള്‍ ശക്തനാണ് അകത്തുനില്‍ക്കുന്ന സുരേന്ദ്രന്‍ എന്നാണ്. മൂന്നാം തിയ്യതി മുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ ആരംഭിക്കുന്ന അനശ്ചിതകാല നിരാഹാരസമരം ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡ്യെ ഉദ്ഘാടനം ചെയ്യുമെന്ന് രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com