നായര്‍ സമുദായം മാറിച്ചിന്തിക്കും, ബിജെപി എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഭയമില്ല, കെ സുരേന്ദ്രന്‍ എന്തു തെറ്റു ചെയ്തിട്ടാണു കേസില്‍ പ്രതിയായതെന്ന് എന്‍എസ്എസ് പ്രസിഡന്റ്

ചെങ്ങന്നൂര്‍: ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിലും വിശ്വാസമില്ലാതിരുന്ന യാഥാസ്ഥിതികരായ നായര്‍ സമുദായാംഗങ്ങള്‍ മാറി ചിന്തിക്കുകയാണെന്ന് എന്‍എസ്എസ് പ്രസിഡന്റ് പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍. ബിജെപി എന്നു കേള്‍ക്കുമ്പോള്‍ മുമ്പുണ്ടായിരുന്ന ഭയം ഇപ്പോഴില്ലെന്ന് നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. 

എന്‍എസ്എസിന്റെ മുദ്രാവാക്യം സമദൂരമാണ്. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കും. നിരീശ്വരവാദം അടിച്ചേല്‍പിക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് എന്‍എസ്എസ് പ്രസിഡന്റ് പറഞ്ഞു. പുലിയൂര്‍ ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ ചില പാര്‍ട്ടികളുടെ സമരം പ്രസ്താവനകളിലും ജാഥകളിലും ഒതുങ്ങിയി. സന്നിധാനത്ത് ആചാരലംഘനം നടത്താനെത്തിയ സ്ത്രീകളെ തടയാന്‍ കഴിഞ്ഞതു കുറച്ചു പിള്ളേര്‍ മുന്നില്‍ പോയി കിടന്നു തല്ലുകൊണ്ടിട്ടാണ്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്തു തെറ്റു ചെയ്തിട്ടാണു കേസില്‍ പ്രതിയായതെന്ന് നരേന്ദ്രനാഥന്‍ നായര്‍ ചോദിച്ചു. ആര്‍എസ്എസ്, ബിജെപി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മുന്‍പു ഭയമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഭയമൊന്നുമില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് എന്തിനാണു ധൃതിയെന്നും അദ്ദേഹം ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com