പന്തളത്ത് ബിജെപിക്ക് കിട്ടിയത് 12 വോട്ട്; ട്രോളി സോഷ്യല്‍ മീഡിയ

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനാകാതെ ബിജെപി 
പന്തളത്ത് ബിജെപിക്ക് കിട്ടിയത് 12 വോട്ട്; ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനാകാതെ ബിജെപി. ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്നുമായിരുന്നു മുന്നണികള്‍ എല്ലാം അഭി്പ്രായപ്പെട്ടത്. തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 12, ബിജെപി 2, എസ്ഡിപിഐ 2- സ്വതന്ത്രര്‍ 2 എന്നിങ്ങിനെയാണ് കക്ഷി നില. കഴിഞ്ഞ തവണത്തേതിനാക്കാള്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് അധികം നേടാനായത്. 

ഇക്കുറി ഏറെ ശ്രദ്ധേയമായ മത്സരം നടന്നത് പത്തനംതിട്ട ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന രണ്ടു നഗരസഭാ ഡിവിഷനുകളായിരുന്നു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധം ജില്ലയില്‍ ശക്തമായ സാഹചര്യത്തില്‍ ബിജെപി നേട്ടം കൊയ്യുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ രണ്ടിടത്തും തുച്ഛമായ വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. 

പത്തനംതിട്ട നഗരസഭ പതിമൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍സര്‍ മുഹമ്മദിനാണ് വിജയം. ബിജെപിക്ക് ഇവിടെ ലഭിച്ചത് ഏഴ് വോട്ടുകള്‍ മാത്രമാണ്. പന്തളം നഗരസഭ വാര്‍ഡ് 10 ല്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി ഹസീനയ്ക്കാണ് വിജയം. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഇവിടെ ലഭിച്ചത് 12 വോട്ടുകള്‍ മാത്രമാണ്. 

പന്തളത്ത് ബി.ജെ.പിക്ക് ലഭിച്ച വോട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുമെന്നും പന്തളം രാജ്യവും ബി.ജെ.പിക്ക് തുണയായില്ലെന്നും അയ്യപ്പന്റെ ശാപമെന്നും പറഞ്ഞാണ് ചിലരുടെ പരിഹാസം.'ബി.ജെ.പിക്ക് പത്തനംതിട്ടയില്‍ പന്ത്രണ്ടു വോട്ടാണ് കിട്ടിയത് എന്നൊരു നുണ കമ്മികള്‍ പ്രചരിപ്പിക്കുന്നുണ്ട് അത് തികച്ചും വസ്തുതാ വിരുദ്ധമാണ് ബി.ജെ.പിക്ക് പത്തനംതിട്ടയില്‍ ലഭിച്ചത് പന്ത്രണ്ടല്ല ഏഴു വോട്ടാണ്. പന്ത്രണ്ടു വോട്ടു ലഭിച്ചത് പന്തളത്താണ്.സ്വാമി ശരണം' എന്നായിരുന്നു രശ്മിനായരുടെ പോസ്റ്റ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com