പാചകവാതക വില കുറച്ചു; സബ്‌സിഡിയുള്ള സിലിണ്ടറിന് കുറയുന്നത് 6 രൂപ 52 പൈസ

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഇന്ധനവില കുറഞ്ഞതോടെയാണ് പാചകവാതക വിലയിലും കുറവ് വരുത്തിയത്. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വിലയില്‍  6 രൂപ 52 പൈസ കുറവുണ്ടാവും.
പാചകവാതക വില കുറച്ചു; സബ്‌സിഡിയുള്ള സിലിണ്ടറിന് കുറയുന്നത് 6 രൂപ 52 പൈസ

കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഇന്ധനവില കുറഞ്ഞതോടെയാണ് പാചകവാതക വിലയിലും കുറവ് വരുത്തിയത്. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വിലയില്‍  6 രൂപ 52 പൈസ കുറവുണ്ടാവും.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറയും.
ജൂണ്‍മാസത്തിന് ശേഷം ഇതാദ്യമായാണ് പാചകവാതകത്തിന്റെ വില കുറയുന്നത്.

ഇതോടെ 14.2 കിലോയുള്ള സിലിണ്ടറിന് ഇന്ന് അര്‍ധരാത്രി മുതല്‍ ഡല്‍ഹിയില്‍ 507.42 രൂപയ്ക്ക് പകരം 500.90 രൂപ നല്‍കിയാല്‍ മതിയാവും. തിരുവനന്തപുരത്ത് സബ്‌സിഡിയില്ലാത്ത 14.2 കിലോ സിലിണ്ടറിന് 940 രൂപയാണ് വില. നവംബര്‍ ഒന്നിനാണ് അവസാനമായി പാചക വാതകവിലയില്‍ വര്‍ധനവ് ഉണ്ടായത്. രണ്ട് രൂപ 94 പൈസയാണ് അന്ന് കൂട്ടിയത്. 

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്റെ പ്രതിഫലനമാണ് പാചക വാതകത്തിന്റെ വിലയിലും പ്രതിഫലിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. എണ്ണവിലയിലുണ്ടായ കുറവ് രൂപയെ ശക്തിപ്പെടുത്തുെന്നാണ് പ്രതീക്ഷ.  സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് നിലവില്‍ 809 രൂപയാണ് ഡല്‍ഹിയിലെ വില. പ്രതിവര്‍ഷം 14.2 കിലോയുടെ 12 സിലിണ്ടറാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ സബ്‌സിഡിയില്‍ വിതരണം ചെയ്ത് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com