1979 ലെ വിജയം ആവര്‍ത്തിക്കുക ലക്ഷ്യം;  മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

വരാനിരുക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 1979ലെ വിജയം ആവര്‍ത്തിക്കുകയാണ് തങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
1979 ലെ വിജയം ആവര്‍ത്തിക്കുക ലക്ഷ്യം;  മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍


തിരുവനന്തപുരം: വരാനിരുക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 1979ലെ വിജയം ആവര്‍ത്തിക്കുകയാണ് തങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ആ വലിയ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് കേരളത്തില്‍ വന്ന്  ആ ചുമതല ഏറ്റെടുത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മോദി സര്‍ക്കാര്‍ പുറത്തുപോകും. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തില്‍ ഒരു മികവും മോദി സര്‍ക്കാരിന് അവകാശപ്പെടാനില്ല. അതേ സാഹചര്യം തന്നെയാണ് കേരളത്തിലെ പിണറായി സര്‍ക്കാരി്‌ന്റെതെന്നും മുല്ലപ്പള്ളി പറഞ്ഞു. മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. 

എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയെ പുനസംഘടിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ ബൂത്ത് തല കമ്മറ്റികള്‍ പുന: സംഘടിപ്പിക്കും. പ്രസിഡന്റായതിന് പിന്നാലെ യുഡിഎഫിലെ ഘടകകക്ഷികളുമായി ഒരു വട്ട ചര്‍ച്ച നടത്തിയെന്നും ഐക്യമുന്നണിയെ കൂടുതല്‍ ശക്തമാക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖ നേതാക്കന്‍മാരെല്ലാം പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com