ഇത്രയേ ആകാവൂ, കുഞ്ഞിക്കയെപ്പോലൊരാള്‍ക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി; മുകുന്ദന് ശാരദക്കുട്ടിയുടെ മറുപടി  

അന്തരിച്ച സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുളളയുടെ ഖബറിടത്തോട് അനാദരവ് കാണിച്ചെന്ന് സൂചിപ്പിച്ച് എഴുത്തുകാരന്‍ എം മുകുന്ദന്‍ നല്‍കിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ശാരദക്കുട്ടി
ഇത്രയേ ആകാവൂ, കുഞ്ഞിക്കയെപ്പോലൊരാള്‍ക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി; മുകുന്ദന് ശാരദക്കുട്ടിയുടെ മറുപടി  

കൊച്ചി: അന്തരിച്ച സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുളളയുടെ ഖബറിടത്തോട് അനാദരവ് കാണിച്ചെന്ന് സൂചിപ്പിച്ച് എഴുത്തുകാരന്‍ എം മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ശാരദക്കുട്ടി. ഒരു വര്‍ഷത്തിന് ശേഷം ഇത്രയേ ഉളളൂ നാമെല്ലാമെന്നായിരുന്നു  പുനത്തില്‍ കുഞ്ഞബ്ദുളളയുടെ കാടുകയറിയ ഖബറിടം സഹിതം മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിന് മറുപടിയുമായാണ് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തുവന്നത്. 

'ഇത്രയേ ആകാവൂ... മനുഷ്യര്‍ കല്ലും സിമിന്റും കോണ്‍ക്രീറ്റുമായല്ല, പുല്ലും വള്ളിയും പുഴുവും പൂമ്പാറ്റയും മഞ്ഞും വെള്ളവുമായാണ് ഭൂമിയുടെ ഭാഗമാകേണ്ടത്. കുഞ്ഞിക്കയെപ്പോലൊരാള്‍ക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി. ഈ നിത്യഹരിതഭൂമിയിലാണ് ആ കാമുക ഹൃദയവും ശരീരവും സ്വാസ്ഥ്യവും തണുപ്പുമനുഭവിക്കുക.. പച്ചമനുഷ്യന്‍ പച്ചയോടു ചേര്‍ന്നു കിടക്കട്ടെ'- ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com