കണ്ണടച്ച് കേന്ദ്രസര്‍ക്കാര്‍; രാജ്യത്ത് ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിച്ചു

കണ്ണടച്ച് കേന്ദ്രസര്‍ക്കാര്‍; രാജ്യത്ത് ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിച്ചു
കണ്ണടച്ച് കേന്ദ്രസര്‍ക്കാര്‍; രാജ്യത്ത് ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ 25 പൈസയുടെ വര്‍ധനയുണ്ടായി. 88 രൂപയിലേക്കാണ് പെട്രോള്‍ വില നീങ്ങുന്നത്. ഡീസല്‍ വിലയിലും സമാനമായ വര്‍ധനയുണ്ടായി. 81 രൂപയിലേക്കാണ് ഡീസല്‍ വില നീങ്ങുന്നത്. ഇന്ന് 32 പൈസയുടെ വര്‍ധനവാണ് ഡീസല്‍ വിലയിലുണ്ടായത്.

ഇന്ധന വില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ സ്വകാര്യബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും കണക്കാതെ ദിനം പ്രതി ഇന്ധനവില കുതിക്കുകയാണ്. ഇത്തരത്തില്‍ പോയാല്‍ സമീപദിവസങ്ങളില്‍  തന്നെ ഇന്ധനവില നൂറോടടുക്കും. 

അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില കുതിച്ചുയരുന്നത് ഇന്ത്യയില്‍ പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിക്കുമെന്നാണ് വിവിധ ഏജന്‍സികളും കേന്ദ്രസര്‍ക്കാരും കണക്കുകൂട്ടുന്നത്. ഇന്ധനവില വര്‍ധന രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്തിട്ടുണ്ട്.രാജ്യത്ത് ഇന്ധന വിലയില്‍ ഏകീകരണം കൊണ്ടുവരാന്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡുമാണ് വില ഏകീകരണത്തിന് തീരുമാനമെടുത്തത്.

അതിനിടെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി പാചക വാതകത്തിനും വില വര്‍ധിപ്പിച്ചു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപയാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്ന പാചക വാതകത്തിന് സിലിണ്ടറിന് 2.89 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിലനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഇന്നു മുതല്‍ വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com